HOME
DETAILS

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  
Web Desk
June 17, 2026 | 8:19 AM

High Court registers suo motu case in Nedumangad murder case

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന പൊലിസ് മേധാവിക്കും വനിതാശിശു വികസന വകുപ്പിനും കോടതി നോട്ടീസ് അയച്ചു.

മെയ് 26നാണ് നെടുമങ്ങാട് കരിക്കുഴിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന അഖിലയുടെ മകന്‍ അര്‍ഷിദ് കൊല്ലപ്പെട്ടത്. അമ്മയുടെ പങ്കാളിയായ അഷ്‌കറിന്റെ ക്രൂരമര്‍ദനമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. അഷ്‌കര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ വേണ്ടവിധം പരിചരിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ നേരത്തെ പൊലിസിനെ അറിയിച്ചിരുന്നു.

കേസില്‍ ഒന്നാം പ്രതിയായ അഷ്‌കറിനെതിരേ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തി. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നുണ്ടായ നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

താനും അഖിലയും ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി തടസമായിരുന്നതിനാലാണ് മര്‍ദിച്ചതെന്ന് അഷ്‌കര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. കുട്ടി പടിയില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നായിരുന്നു ആദ്യം അമ്മയും അഷ്‌കറും പൊലിസിനോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ഇതിനിടെ, കുട്ടിയുടെ കൈ ഒടിഞ്ഞ വിവരം ലഭിച്ചിട്ടും ആവശ്യമായ പരിശോധനയോ തുടര്‍നടപടികളോ സ്വീകരിക്കാതിരുന്ന വനിതാശിശു വികസന വകുപ്പിലെ താത്കാലിക ജീവനക്കാരനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണ വകുപ്പ് ഡയറക്ടറോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

The High Court has taken suo motu cognizance of the incident in Nedumangad where a one-and-a-half-year-old child was brutally beaten to death. The Chief Justice's bench will hear the case. The court has issued notices to the State Police Chief and the Women and Child Development Department seeking an explanation on the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  2 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാറ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  2 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  3 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  3 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  3 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  4 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  4 hours ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  4 hours ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  4 hours ago
No Image

'ഹിന്ദുക്കളെ ഒതുക്കുന്നു, ഭരണത്തില്‍ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നു, മുസ്‌ലിം ലീഗ് മതേതര കുപ്പായമിട്ട ലക്ഷണമൊത്ത വര്‍ഗീയ സംഘടന' വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  4 hours ago