HOME
DETAILS

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

  
Web Desk
June 19, 2026 | 4:04 AM

Kerala Budget Rs 200 Cr for Aviation Logistics Hubs Mega MSME Package and One Kerala Health Mission Announced

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വിപ്ലവകരമായ പ്രഖ്യാപനങ്ങള്‍. അടിസ്ഥാന സൗകര്യ വികസനം, ചെറുകിട സംരംഭങ്ങള്‍, ആരോഗ്യ മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.

വിമാനത്താവളങ്ങള്‍ ഇനി ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍; കൊച്ചിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും അന്താരാഷ്ട്ര നിലവാരമുള്ള പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബുകളാക്കി മാറ്റാന്‍ ബജറ്റില്‍ തുക വകയിരുത്തി. വ്യോമയാന മേഖലയിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ അനുവദിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപ്പണി (MRO), പൈലറ്റ് പരിശീലനം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കും. കൂടാതെ, കൊച്ചി വിമാനത്താവളത്തോട് അനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു 'ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍' സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

ചെറുകിട സംരംഭങ്ങള്‍ക്ക് 100 കോടി; നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്‍വെസ്റ്റ് കേരള സെല്‍

സംസ്ഥാനത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME) പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. പുതിയ സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ഉറപ്പാക്കുന്ന ഈ പദ്ധതിക്കായി 100 കോടി രൂപ മാറ്റിവച്ചു. കേരളത്തിലേക്ക് കൂടുതല്‍ ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 'ഇന്‍വെസ്റ്റ് കേരള സെല്‍' വഴി പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കും. വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കാന്‍ 'ഏകജാലക സംവിധാനവും' ഏര്‍പ്പെടുത്തും.

കാരുണ്യസ്പര്‍ശവുമായി 'വണ്‍ കേരള കരുതല്‍ മിഷന്‍'

മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'വണ്‍ കേരള കരുതല്‍ മിഷന്‍' പ്രഖ്യാപിച്ചു. അര്‍ഹരായ രോഗികള്‍ക്ക് സമയബന്ധിതമായി ചികിത്സാസാമ്പത്തിക സഹായങ്ങള്‍ എത്തിക്കുന്ന ഈ പദ്ധതിക്കായി പ്രാഥമികമായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് പദ്ധതികള്‍ക്കായി 100 കോടി രൂപ.

സതേണ്‍ കേരള കോറിഡോര്‍ വികസനത്തിന് 50 കോടി രൂപ.

 

The UDF government's budget introduced major initiatives including a Rs 200-crore plan to transform state airports into logistics hubs, a Rs 100-crore MSME support scheme, and the 'One Kerala Karuthal Mission' for critical illness healthcare.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  4 hours ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 hours ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 hours ago
No Image

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ്' വെല്‍ഫെയര്‍ ആക്ട്

Kerala
  •  5 hours ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  5 hours ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  5 hours ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  6 hours ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  6 hours ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്‌മോർട്ടം ഇന്ന്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ്

Kerala
  •  6 hours ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കുന്നു; റാസ് ലഫാൻ പ്ലാന്റിൽ എൽഎൻജി ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ എനർജി

qatar
  •  6 hours ago