HOME
DETAILS

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

  
Web Desk
June 19, 2026 | 4:20 AM

Kerala Budget 2026 Knowledge Valley to Curb Student Migration Big Boost for Aviation Health and Tribal University

 


തിരുവനന്തപുരം: വ്യോമയാന വ്യവസായ മേഖലകള്‍ക്കൊപ്പം ഉന്നത വിദ്യാഭ്യാസത്തിനും ആരോഗ്യവയോജന ക്ഷേമത്തിനും വന്‍ ഊന്നല്‍ നല്‍കി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങള്‍. നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ടുള്ള പുതുക്കിയ ബജറ്റ് നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

വിദേശ പഠന കുടിയേറ്റത്തിന് തടയിടാന്‍ 'കേരള നോളജ് വാലി'; വയനാട്ടില്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി

ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നതിന് പരിഹാരമായി 'കേരള നോളജ് വാലി' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ലോകത്തെ മുന്‍നിര റാങ്കിങ്ങിലുള്ള അന്താരാഷ്ട്ര സര്‍വ്വകലാശാലകളുടെ കേന്ദ്രങ്ങള്‍ കേരളത്തില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ആഗോള നിക്ഷേപം ആകര്‍ഷിക്കാന്‍ സ്വകാര്യ സര്‍വ്വകലാശാല ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. കൂടാതെ, പിന്നാക്കഗോത്രവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നമനത്തിനായി 'വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി' സ്ഥാപിക്കാന്‍ 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റിയും വയോജന ക്ഷേമവും

ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന 'കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി' പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌പെഷാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, ഗവേഷണ ഡയഗ്‌നോസ്റ്റിക് കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള അത്യാധുനിക സൗകര്യങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കും.

വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി 'കേരള സില്‍വര്‍ ഇക്കോണമി' പദ്ധതിയും വയോജന വകുപ്പിനായി 10 കോടി രൂപയും പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തിനായി പ്രത്യേക 'കെയര്‍ ഗിവര്‍' പദ്ധതിയും നടപ്പാക്കും.

വ്യവസായങ്ങള്‍ക്ക് ലാന്‍ഡ് പൂളിങ്; വിമാനത്താവളങ്ങള്‍ ലോജിസ്റ്റിക്‌സ് ഹബ്ബാകും

വാണിജ്യ സംരംഭങ്ങള്‍ക്കായുള്ള ഭൂമി പരിവര്‍ത്തന പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ ബജറ്റില്‍ തുക നീക്കിവച്ചു. വലിയ പ്രോജക്ടുകള്‍ക്കായി 'ലാന്‍ഡ് പൂളിങ്' സംവിധാനം ഏര്‍പ്പെടുത്തും. കിന്‍ഫ്ര, ഇന്‍കല്‍ എന്നീ ഏജന്‍സികള്‍ക്കായിരിക്കും ഭൂമി ഏറ്റെടുക്കലിന്റെ ചുമതല.

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും പ്രമുഖ ലോജിസ്റ്റിക്‌സ് ഹബ്ബുകളാക്കി മാറ്റാന്‍ 200 കോടി രൂപ വകയിരുത്തി. കൊച്ചി വിമാനത്താവളത്തോട് അനുബന്ധിച്ച് 'ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്ററും' സ്ഥാപിക്കും. ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) സാമ്പത്തികസാങ്കേതിക സഹായം നല്‍കാന്‍ 100 കോടി രൂപയുടെ പദ്ധതിയും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 'ഇന്‍വെസ്റ്റ് കേരള സെല്ലും' രൂപീകരിക്കും.

മറ്റു പ്രഖ്യാപനങ്ങള്‍


മാരക രോഗബാധിതര്‍ക്ക് സമയബന്ധിതമായി ചികിത്സാ സഹായം എത്തിക്കുന്ന 'വണ്‍ കേരള കരുതല്‍ മിഷന്' ഒരു കോടി.

റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സിന് 100 കോടി.

സതേണ്‍ കേരള കോറിഡോറിന് 50 കോടി രൂപ.

 

Chief Minister V.D. Satheesan presented a comprehensive budget focusing on transforming Kerala into an educational and healthcare hub with the launch of 'Knowledge Valley' and 'Health City' projects, alongside a dedicated Tribal University in Wayanad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 hours ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 hours ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 hours ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  7 hours ago
No Image

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ്' വെല്‍ഫെയര്‍ ആക്ട്

Kerala
  •  7 hours ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  7 hours ago
No Image

ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍

International
  •  7 hours ago
No Image

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  7 hours ago
No Image

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

Kerala
  •  7 hours ago