HOME
DETAILS

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

  
June 19, 2026 | 5:08 AM

Kerala Budget Makalkkoppam Scheme for Womens Safety Tirupati-Model Temple Development and Vision 2036 for Olympics Unveiled

 

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കും തീര്‍ത്ഥാടന ടൂറിസത്തിനും കായിക മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 'മകള്‍ക്കൊപ്പം' എന്ന പുതിയ സുരക്ഷാ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ പ്രശസ്തമായ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്.

ഒളിംപിക്‌സ് ലക്ഷ്യമിട്ട് 'വിഷന്‍ 2036'; സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

കായികയുവജന മേഖലയ്ക്കായി 177 കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്. 2036ലെ ഒളിംപിക്‌സില്‍ കേരളത്തില്‍ നിന്നുള്ള കായികതാരങ്ങളെ യോഗ്യരാക്കാന്‍ 'വിഷന്‍ 2036' പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കോളേജ് കാമ്പസുകളിലെ കളിസ്ഥലങ്ങള്‍ കൂടുതല്‍ ഉപയോഗക്ഷമമാക്കും.

സാമൂഹ്യ ക്ഷേമ മേഖലയില്‍ വലിയൊരു പ്രഖ്യാപനമായി, അര്‍ഹതപ്പെട്ട സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ ബജറ്റില്‍ തീരുമാനിച്ചു. ഭിന്നശേഷിക്കാര്‍ക്കായി പൊതുസ്ഥലങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കും. വിദ്യാര്‍ത്ഥികളുടെ ഇഗ്രാന്റുകള്‍ ഇനി മുതല്‍ സമയബന്ധിതമായി വിതരണം ചെയ്യും.

ടൂറിസം ഇനി വ്യവസായം; തോട്ടം മേഖലയില്‍ നിയമഭേദഗതി

സംസ്ഥാനത്തെ ടൂറിസം മേഖലയെ ഔദ്യോഗികമായി 'വ്യവസായം' ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പം, തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് അനുകൂലമാക്കാന്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്നും ബജറ്റില്‍ പറയുന്നു. ഗതാഗത മേഖലയ്ക്കായി ആകെ 1,578.8 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ ഉള്‍നാടന്‍ ജലഗതാഗതം മെച്ചപ്പെടുത്താനും റോഡപകടങ്ങള്‍ കുറയ്ക്കാനുമുള്ള പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുന്നു.

ശാസ്ത്രബോധത്തിന് 'നെഹ്‌റു സെന്റര്‍', റബ്ബറിന് 250 രൂപ

ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താനും കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമായി 'ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍' സ്ഥാപിക്കാന്‍ 25 കോടി രൂപ നീക്കിവെച്ചു. കര്‍ഷകര്‍ക്ക് ആശ്വാസമായി റബ്ബറിന്റെ താങ്ങുവില 250 രൂപയായും കാര്‍ഷിക വിഹിതം 1,533 കോടിയായും ഉയര്‍ത്തി. വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകള്‍ക്കായി പ്രത്യേക പാക്കേജുകളും വന്യജീവി ആക്രമണം തടയാന്‍ 192 കോടിയും അനുവദിച്ചിട്ടുണ്ട്.


ഇന്ദിര ഗ്യാരണ്ടികള്‍: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള പ്രത്യേക പദ്ധതികള്‍.

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്: കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ (പ്രാഥമിക വിഹിതം 10 കോടി).

പ്രിയദര്‍ശിനി പദ്ധതി: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയ്ക്കായി 600 കോടി.

കേരള നോളജ് വാലി: വിദേശ പഠന കുടിയേറ്റം തടയാന്‍ 100 കോടി.

മെട്രോ പ്രോജക്ട്: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് അനുമതി.

മലയാളം എഐ & ഫിലിം സിറ്റി: കൊച്ചിയില്‍ ഫിലിം സിറ്റിയും മലയാളം അക പ്രോജക്ടിന് 10 കോടിയും.

 

 

Chief Minister V.D. Satheesan introduced transformative budget proposals including the 'Makalkkoppam' safety drive, Tirupati-style upgrades for key temples, and an Olympic training roadmap alongside declared industrial status for tourism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  3 hours ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  3 hours ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  4 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  4 hours ago
No Image

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം

Kerala
  •  4 hours ago
No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  5 hours ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  5 hours ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  5 hours ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 hours ago