HOME
DETAILS

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

  
June 19, 2026 | 5:31 AM

Kerala Budget 2026 New Medical College for Haripad Salim Kumar Memorial announced and Vehicle Taxes Slashed Amid Welfare Push

 


തിരുവനന്തപുരം: 'ഗവേണന്‍സ് വിത്ത് എംപതി' (Governance with Empathy) എന്ന കാഴ്ചപ്പാടോടെ പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ആരോഗ്യ മേഖലയ്ക്ക് 2,076 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. ചികിത്സാച്ചെലവ് കുറയ്ക്കാനുള്ള ശക്തമായ സര്‍ക്കാര്‍ ഇടപെടലുകളും ബജറ്റിലുണ്ട്.

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്; ആരോഗ്യമേഖലയ്ക്ക് 2076 കോടി

ആരോഗ്യ മേഖലയിലെ വന്‍ വികസന പദ്ധതികളുടെ ഭാഗമായി ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷാലിറ്റി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനൊപ്പം അവിടെ പുതിയ കാന്‍സര്‍ സെന്ററും സ്ഥാപിക്കും. കേരളത്തെ ഹെല്‍ത്ത് ടൂറിസം കേന്ദ്രമാക്കാന്‍ 'റീച്ച് കേരള' പദ്ധതിയും ആവിഷ്‌കരിച്ചു.

40 വയസ്സ് കഴിഞ്ഞവര്‍ക്ക് രോഗനിര്‍ണ്ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ തുടങ്ങും. കാരുണ്യ ഇന്‍ഷുറന്‍സ് കുടിശ്ശികകള്‍ ഘട്ടംഘട്ടമായി തീര്‍ക്കുമെന്നും ആദിവാസികള്‍ക്കായി പുതിയ ചികിത്സാ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; വാഹന നികുതികളില്‍ വന്‍ ഇളവ്

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (DA), പെന്‍ഷന്‍കാരുടെ ഡിആര്‍ (DR) എന്നിവ ഇനി മുതല്‍ മുടക്കമില്ലാതെ നല്‍കും. ജീവനക്കാരുടെ 'മെഡിസെപ്പ്' ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ ജനകീയമായി പരിഷ്‌കരിക്കും.

പൊതുഗതാഗത മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്. ഇതിനൊപ്പം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളുടെ (EV) നികുതിയിലും ഇളവുകള്‍ പ്രഖ്യാപിച്ചു.

സലിം കുമാറിന് സ്മാരകം; ഡല്‍ഹിയില്‍ ശ്രീനാരായണഗുരു പ്രതിമ

മലയാളികളുടെ പ്രിയ നടന്‍ സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിര്‍മ്മിക്കുന്നതിനായി 1 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ചാലക്കുടിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ സ്മാരകവും നിര്‍മ്മിക്കും. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; 'മകള്‍ക്കൊപ്പം' സ്ത്രീ സുരക്ഷ

കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി നിയമത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ച് വീര്യം കുറഞ്ഞ മദ്യത്തിന്റെ (20% വരെ വീര്യമുള്ളവ) വിപണനത്തിനായി പുതിയ നികുതി ഘടന പ്രഖ്യാപിച്ചു. 10% വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10 മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമാണ് നികുതി.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 'മകള്‍ക്കൊപ്പം' പദ്ധതിയും, കായികതാരങ്ങളെ ഒളിംപിക്‌സിന് പ്രാപ്തരാക്കാന്‍ 'വിഷന്‍ 2036' പദ്ധതിയും (കായിക മേഖലയ്ക്ക് 177 കോടി) ബജറ്റിലുണ്ട്. അര്‍ഹമായ സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തീരുമാനമായി.

മറ്റുള്ളവ

റബ്ബര്‍ താങ്ങുവില- 250 രൂപയായി ഉയര്‍ത്തി (കാര്‍ഷിക മേഖലയ്ക്ക് 1533 കോടി).

ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്- എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ.

പ്രിയദര്‍ശിനി പദ്ധതി-സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയ്ക്കായി 600 കോടി.

കേരള നോളജ് വാലി- വിദേശ പഠന കുടിയേറ്റം തടയാന്‍ ആഗോള സര്‍വ്വകലാശാലകളെ എത്തിക്കുന്ന പദ്ധതിക്ക് 100 കോടി.

തീര്‍ത്ഥാടന ടൂറിസം: ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കും. ടൂറിസത്തിന് വ്യവസായ പദവി നല്‍കും.

 

 

In a comprehensive budget prioritizing health and welfare under 'Governance with Empathy', Chief Minister V.D. Satheesan announced a new medical college in Haripad, tax slashes for private buses and EVs, and timely DA/DR clearances for government employees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  5 hours ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  5 hours ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 hours ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 hours ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 hours ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 hours ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 hours ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 hours ago