ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി.
സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ കെ.ജെ റീനയെ നീക്കിയത്. ഇതിനെതിരെ റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. വാദം കേട്ട ട്രൈബ്യൂണല്‍ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
പകര്‍ച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും, അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നില്‍ വ്യക്തമാക്കി. ഇതോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.
റീനയെ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചത്. പകരം അഡീഷണല്‍ (ഫാമിലി വെല്‍ഫയര്‍) ഡയറക്ടറയ ഡോ വി മീനാക്ഷിയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ചുമതല നല്‍കുകയും ചെയ്തിരുന്നു.
Government Approaches High Court Against Tribunal Order Staying Transfer of Health Department Director Reena
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."