HOME
DETAILS

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

  
Web Desk
June 19, 2026 | 4:18 PM

national testing agency to conduct a nationwide mock drill tomorrow ahead of the neet ug re-examination

ന്യൂഡല്‍ഹി: നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാളെ രാജ്യവ്യാപക മോക്ഡ്രില്‍ സംഘടിപ്പിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 21നാണ് പുനപരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ നീക്കം. 

നാളെ (ജൂണ്‍ 20)ന് രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം വരെയാണ് മോക്ഡ്രില്‍ നടക്കുക. രണ്ടര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലിന്റെ ഭാഗമാകും. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂണ്‍ 21ന് പുനപരീക്ഷ നടക്കുന്നത്. രാജ്യത്തെ 5000ലധികം പരീക്ഷ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തുള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 

പരീക്ഷയ്ക്ക് മുന്നോടിയായി, എൻടിഎ വിദ്യാർത്ഥികൾക്ക് എസ്എംഎസുകളായും ഇമെയിലുകളായും വാട്സ്ആപ്പ് സന്ദേശങ്ങളായും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും എൻടിഎ നി‍‌ർദേശിച്ചിട്ടുണ്ട്. 'NICPEP', '[email protected]' എന്നീ ഐഡികളിൽനിന്ന് മാത്രമേ സന്ദേശം അയയ്ക്കൂ എന്നും എൻടിഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂൺ 21ലെ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത ഉദ്യോ​ഗാ‍ർത്ഥികൾ വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടെന്നും എൻടിഎ അറിയിച്ചു. അതേസമയം മെയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് ഉപയോ​ഗിച്ചിരുന്ന അഡ്മിറ്റ് കാ‍ർഡ് അസാധുവായിരിക്കുമെന്നും എൻടിഎ വ്യക്തമാക്കി.

national testing agency to conduct a nationwide mock drill tomorrow ahead of the neet ug re-examination.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  3 hours ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  3 hours ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  4 hours ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  4 hours ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  5 hours ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  5 hours ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  5 hours ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  5 hours ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  6 hours ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  6 hours ago