ഓണപ്പൂരത്തിന് ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണപ്പൂരത്തിന് ഇന്നു സമാപനം. വാരാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്നലെ എല്ലാ വേദിയിലും വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്.ഏകദേശം പത്ത് ലക്ഷം പേരാണ് ഓണം വാരാഘോഷ വേദികളില്‍ ഇതുവരെയെത്തിയതാണ് ടൂറിസംവകുപ്പിന്റെ ഔദ്യോഗിക കണക്ക്.
സമാപന ദിവസമായ ഇന്നുംവിവിധകലാപരിപാടികള്‍ അരങ്ങേറുന്നുണ്ട്. നിശാഗന്ധിഓഡിറ്റോറിയത്തില്‍വൈകിട്ട് 6.30ന് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടിയുംതുടര്‍ന്ന് 7.30 ന് അഫ്‌സല്‍, വിഷ്ണുരാജ്തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും നടക്കും. ശംഖുമുഖത്ത് വൈകിട്ട് 6ന് ബാലബാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള ബിഗ് ബാന്റ് അവതരിപ്പിക്കുന്ന ഫ്യൂഷനും ആസ്വാദകര്‍ക്ക് പുത്തനനുഭവമാകും. ശ്രീകുമാരന്‍തമ്പിയുടെസംഗീതജീവിതത്തിന്റെസുവര്‍ണ്ണജൂബിലിആഘോഷത്തിന്റെ ഭാഗമായിഇന്നലെ നിശാഗന്ധിഓഡിറ്റോറിയത്തില്‍ നടന്ന ഹൃദയവാഹിനി സംഗീതവിരുന്ന്കാണികള്‍ക്ക് പാട്ടിന്റെ പാലാഴിയായി. അദ്ദേഹംരചിച്ച 25 ഗാനങ്ങളാണ്മൂന്നുമണിക്കൂര്‍ നീണ്ട സംഗീത പരിപാടിയില്‍ നിറഞ്ഞു നിന്നത്. കല്ലറഗോപന്‍, ശ്രീകാന്ത്, രാജലക്ഷ്മി, ദേവിക, മുരളി മോഹന്‍, ഗോപന്‍ തുടങ്ങിയവര്‍ പാടിയപ്പോള്‍തലസ്ഥാന നഗരിസംഗീത സാന്ദ്രമായി. സംഗീതസംവിധായകനായഡി.കെ ആനന്ദാണ്‌സംഗീതവിരുന്ന്‌സംവിധാനം ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ഇന്നലെ നടന്ന നല്ലോണംചിരിയോണം എന്ന പരിപാടിയും ആസ്വാദക ഹൃദയം കവര്‍ന്നു. ചലച്ചിത്ര ഗായകരും ഹാസ്യതാരങ്ങളും ഉള്‍പ്പടെ നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പൂജപ്പുരമൈതാനത്ത് ശ്രീനിവാസ്, ശരണ്യ ശ്രീനിവാസ്തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ഇസൈനിലാവും പുത്തന്‍ അനു'വമായി. വേളിടൂറിസ്റ്റ്‌വില്ലേജില്‍ സംബശിവന്‍ സാംസ്‌ക്കാരികകേന്ദ്രം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.
ഇന്നു വൈകിട്ട് അഞ്ചരയ്ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിക്ക് മുന്നില്‍ നിന്നാണ് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. ടൂറിസം-സഹകരണ മന്ത്രി എ.സി മൊയ്തീന്‍ വാദ്യോപകരണമായ 'കൊമ്പ്' മുഖ്യകലാകാരന് കൈമാറുന്നതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കമാകും.ആലവട്ടം, വെഞ്ചാമരം എന്നിവയ്ക്ക് പുറമേ ആഫ്രിക്കന്‍ ഡാന്‍സ് , ദഫ്മുട്ട്, ചവിട്ടുനാടകം,കളിപ്പയറ്റ്,വട്ടപ്പാട്ട്,കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി,വേലകളി,പുലികളി,അമ്മന്‍കൊട,കഥകളി,നീലക്കാവടി ഉള്‍പ്പെടെ 46 ഇനം നാടന്‍ കലാരൂപങ്ങള്‍ ഘോഷയാത്രക്കു മിഴിവേകും. 75 ഫ്‌ളോട്ടുകളും 150-ല്‍ പരം ദൃശ്യ-ശ്രാവ്യ കലാരൂപങ്ങളും ഉണ്ടാകും.വൈകുന്നേരം അഞ്ചര മുതല്‍ രാത്രി എട്ടുമണിവരെയാണ് ഘോഷയാത്രയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. രാത്രി എട്ടരയോടെ നിശാഗന്ധിയില്‍ സമാപന സമ്മേളനം നടക്കും. ഘോഷയാത്രയ്ക്ക് ശേഷം കിഴക്കേക്കോട്ടയില്‍ നിന്നും എല്ലാ പ്രദേശങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസ് നടത്തും.
ഗവര്‍ണര്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും
തിരുവനന്തപുരം: ഒരാഴ്ചത്തെ ഓണംവാരാഘോഷത്തില്‍വിവിധ മത്സരങ്ങളില്‍വിജയികളായവര്‍ക്ക് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ജസ്റ്റിസ് പി. സദാശിവം സമ്മാനങ്ങള്‍ വിതരണംചെയ്യും. ഘോഷയാത്രയിലെ ഒന്‍പത് വിഭാഗങ്ങളിലും അത്തപ്പൂക്കള മത്സരത്തിലുംവൈദ്യുതഅലങ്കാര മത്സരത്തിലുംവിജയികളായവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. ടൂറിസംമന്ത്രി എ.സി. മൊയ്തീന്‍, സാംസ്‌കാരിക മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നോ പാര്‍ക്കിങ് !
കവടിയാര്‍, വെള്ളയമ്പലം, പാളയം, സ്റ്റാച്യു, ആയുര്‍വേദ കോളജ്, തമ്പാനൂര്‍, ചൂരക്കാട്ടു പാളയം, കിള്ളിപ്പാലം, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട റോഡിലും ഫുട്പാത്തുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
പാര്‍ക്കിങ്
സ്ഥലങ്ങള്‍
തിരുവനന്തപുരം:യൂനിവേഴ്‌സിറ്റി ഓഫിസ് കോമ്പൗണ്ട്, യൂനിവേഴ്‌സിറ്റി കോളജ് കോമ്പൗണ്ട്, സംസ്‌കൃത കോളജ് കോമ്പൗണ്ട്, വിമണ്‍സ് കോളജ് കോമ്പൗണ്ട്, പൂജപ്പുര എല്‍.ബി.എസ് കോമ്പൗണ്ട്, ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ട്, വാട്ടര്‍അതോറിറ്റി കോമ്പൗണ്ട്, സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാട് പൊലിസ് ഗ്രൗണ്ട്, ഗവ. ആര്‍ട്ട്‌സ് കോളജ് കോമ്പൗണ്ട്, സംഗീത കോളജ് കോമ്പൗണ്ട്, എസ്.എം.വി സ്‌കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പി.എം.ജി ലോ കോളജ് റോഡ്, മ്യൂസിയം നന്ദാവനം റോഡ്, വെള്ളയമ്പലം ശാസ്തമംഗലം റോഡ്, ഈഞ്ചയ്ക്കല്‍ കോവളം ബൈപ്പാസ് റോഡ് എന്നിവിടങ്ങളില്‍ ഒരുവശത്തും വാഹനങ്ങള്‍ തിരികെപ്പോകാന്‍ തടസ്സമുണ്ടാക്കാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യാം.
പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഫോണ്‍ നമ്പരുകള്‍ കാണാന്‍ സാധിക്കുന്ന തരത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 0471 2558731, 2558732, 9497987001, 9497987002 എന്നീ നമ്പരുകളില്‍ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."