HOME
DETAILS

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

  
രാജു ശ്രീധർ
June 21, 2026 | 3:33 AM

move to introduce low-alcohol beverage sales has sparked controversy

തിരുവനന്തപുരം: ലഹരിക്കെതിരേ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപറേഷൻ തൂഫാന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന  ആരംഭിക്കാനുള്ള നീക്കം സാമൂഹികവിപത്തിന് വഴിതെളിക്കുമെന്ന് വിലയിരുത്തൽ. മദ്യക്കമ്പനികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 0.5  മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം, 10– 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനം എന്നിങ്ങനെയാണ് നികുതിഘടന.

കഴിഞ്ഞ സർക്കാർ 2022–23 ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തെങ്കിലും നികുതിഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുള്ള മദ്യത്തിന്റെ (ഇന്ത്യൻ നിർമിത വിദേശമദ്യം) അതേ നികുതി (251 ശതമാനം) നൽകേണ്ടിയിരുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ഒരു കമ്പനിയും വിറ്റിരുന്നില്ല. പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി നികുതിഘടന പരിഷ്കരണത്തിന് കഴി‍ഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സർക്കാർ നിരസിക്കുകയായിരുന്നു. വിൽപന നികുതിഘടന നിശ്ചയിക്കാത്തതിനാൽ മടിച്ചുനിന്ന കമ്പനികൾക്ക് കേരളത്തിൽ പുതിയ വിപണി തുറക്കാൻ ബജറ്റ് പ്രഖ്യാപനത്തെ തുടർന്നുള്ള നടപടി വഴിതെളിക്കും. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ അനുവദിക്കുന്നതിനുള്ള നീക്കങ്ങൾ 2010ൽ വി. എസ് അച്യുതാനന്ദൻ സർക്കാർ ആരംഭിച്ചെങ്കിലും നയപരമായ വ്യക്തതവന്നത് 2023-ലെ മദ്യനയത്തിലൂടെ ആണെന്നാണ് സർക്കാർ വിശദീകരണം. 

വീര്യം കുറഞ്ഞ മദ്യത്തിന് 80 ശതമാനം നികുതി മാത്രം ഈടാക്കണമെന്ന പ്രമുഖ മദ്യക്കമ്പനിയുടെ അപേക്ഷ എൽ.ഡി.എഫ് സർക്കാർ പരിഗണിച്ചിരുന്നെങ്കിലും വിവാദമായതോടെ പിൻവാങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  a day ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a day ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  a day ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  a day ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  a day ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  a day ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  a day ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  a day ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago