HOME
DETAILS

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

  
June 22, 2026 | 6:26 AM

the wall of persia beiranvand wins man of the match after 7 crucial saves against star-studded belgium

ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിൽ കരുത്തരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ച് ഇറാൻ ചരിത്രനേട്ടം കുറിച്ചപ്പോൾ ലോകമെമ്പടുമുള്ള കായികപ്രേമികളുടെ ഹൃദയം കവർന്നത് ഇറാന്റെ ഗോൾകീപ്പർ അലിറേസ ബെയ്‌റൻവാണ്ടാണ്. ബെൽജിയത്തിന്റെ ലോകോത്തര മുന്നേറ്റനിരയെ അവിശ്വസനീയമായ ഏഴ് സേവുകളിലൂടെ തടഞ്ഞുനിർത്തിയ ഈ മുപ്പത്തിമൂന്നുകാരനാണ് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലുകാകുവിനെയും ഡി ബ്രൂയിനെയും പോലുള്ള ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരെ തടയുന്നതിനേക്കാൾ കഠിനമായിരുന്നു ബെയ്‌റൻവാണ്ടിന് ഫുട്ബോളിന്റെ ലോകവേദിയിലേക്കുള്ള വഴി. മനുഷ്യസഹജമായ സഹിഷ്ണുതയുടെയും കഠിനാധ്വാനത്തിന്റെയും അതിശയകരമായ ഒരു കഥയാണ് ഇറാന്റെ ഈ 'പേർഷ്യൻ മതിലിന്' പറയാനുള്ളത്.

നാടോടി ജീവിതവും തകർത്തുകളഞ്ഞ ഗ്ലൗസുകളും

ഇറാനിലെ ലോറെസ്ഥാൻ പ്രവിശ്യയിലെ ഒരു സാധാരണ നാടോടി കുടുംബത്തിലായിരുന്നു അലിറേസയുടെ ജനനം. ആടുകളെ മേയ്ക്കാൻ അനുയോജ്യമായ പുൽമേടുകൾ തേടി നിരന്തരം പലായനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. ഇതിനിടയിലും ഫുട്ബോൾ ഒരു വലിയ സ്വപ്നമായി അലിറേസ നെഞ്ചിലേറ്റി. എന്നാൽ മകൻ കളിച്ച് സമയം കളയുന്നതിനോട് പിതാവിന് കടുത്ത എതിർപ്പായിരുന്നു. കളി നിർത്താനായി പിതാവ് അലിറേസയുടെ ഫുട്ബോൾ വസ്ത്രങ്ങളും ഗ്ലൗസുകളും പലതവണ കീറിയെറിഞ്ഞു. പക്ഷേ, സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്ത ആ കുട്ടി വെറുംകൈയോടെ ഗോൾപോസ്റ്റിന് മുന്നിൽ കാവൽ നിന്നു.

ഭവനരഹിതനായി കഴിഞ്ഞ രാത്രികൾ

സ്വപ്നം സാക്ഷാത്കരിക്കാൻ മറ്റുവഴികളില്ലാതെ വന്നതോടെ, കൗമാരക്കാരനായ അലിറേസ ഒരു ബന്ധുവിൽ നിന്നും പണം കടംവാങ്ങി വീട്ടിൽ നിന്നും ഒളിച്ചോടി തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് വണ്ടി കയറി. കൈയിൽ പണമോ താമസിക്കാൻ ഒരിടമോ ഉണ്ടായിരുന്നില്ല. നഗരത്തിലെ പ്രശസ്തമായ ആസാദി ടവറിന് താഴെ മറ്റ് ഭവനരഹിതർക്കൊപ്പമാണ് അവൻ രാത്രികളിൽ ഉറങ്ങിയത്.

രാവിലെ പരിശീലനം മുടങ്ങാതിരിക്കാൻ പിന്നീട് താൻ കളിക്കുന്ന ക്ലബ്ബിന്റെ ഗേറ്റിന് മുന്നിലായി ഉറക്കം. പലപ്പോഴും വഴിയാത്രക്കാർ അവനെ യാചകനാണെന്ന് തെറ്റിദ്ധരിച്ച് ഉറക്കത്തിൽ നാണയങ്ങൾ എറിഞ്ഞു കൊടുക്കുമായിരുന്നു.

കാർ കഴുകലും പിസ്സ നിർമ്മാണവും തെരുവ് ശുചീകരണവും

ഫുട്ബോൾ അക്കാദമിയിലെ ഫീസ് കണ്ടെത്താനും ജീവിക്കാനും വേണ്ടി കഠിനമായ പല ജോലികളും അലിറേസയ്ക്ക് ചെയ്യേണ്ടി വന്നു. വസ്ത്രനിർമ്മാണ ഫാക്ടറിയിലെ ജോലിക്ക് ശേഷം, പകൽ സമയങ്ങളിൽ അവൻ കാറുകൾ കഴുകി. ഇതിനിടയിൽ ഇറാനിയൻ ഫുട്ബോൾ ഇതിഹാസം അലി ദേയിയുടെ എസ്‌യുവി കഴുകാനുള്ള അവസരവും അവന് ലഭിച്ചു. അലിറേസയ്ക്ക് അദ്ദേഹത്തെ മനസ്സിലായെങ്കിലും, സഹായം ചോദിക്കാനുള്ള മടിയും അഭിമാനവും കാരണം മിണ്ടിയില്ല. രാത്രികളിൽ പിസ്സ കടയിൽ മാവ് കുഴയ്ക്കുന്ന ജോലിയും, വെളുപ്പിന് ടെഹ്‌റാനിലെ പാർക്കുകൾ വൃത്തിയാക്കുന്ന മുനിസിപ്പൽ സ്ട്രീറ്റ് ക്ലീനറുടെ ജോലിയും അവൻ ഒരേസമയം ചെയ്തുതീർത്തു.

റൊണാൾഡോയുടെ പെനാൽറ്റി തടുത്തവൻ; ഗിന്നസ് റെക്കോർഡ് താരം

ഇറാനിയൻ ക്ലബ്ബുകളിലൂടെ വളർന്ന ബെയ്‌റൻവാണ്ട് 2015-ലാണ് ദേശീയ ടീമിലെത്തുന്നത്. എന്നാൽ 2018-ലെ റഷ്യൻ ലോകകപ്പിലാണ് അവൻ ലോകശ്രദ്ധ നേടുന്നത്. അന്ന് പോർച്ചുഗലിനെതിരായ മത്സരത്തിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത പെനാൽറ്റി കിക്ക് ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് തടഞ്ഞിട്ടുകൊണ്ട് അലിറേസ ഇറാന്റെ ഹീറോയായി മാറി. ഔദ്യോഗിക മത്സരത്തിൽ ഏറ്റവും ദൂരത്തിലേക്ക് (61.26 മീറ്റർ) പന്ത് കൈകൊണ്ട് എറിഞ്ഞതിനായുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഈ ഇറാനിയൻ കാവൽക്കാരന്റെ പേരിലാണ്.

ബെൽജിയത്തിനെതിരായ വിസ്മയം

ഇപ്പോൾ 2026 ലോകകപ്പിൽ, ഇറാന്റെ പ്രതിരോധത്തിന്റെ അനിഷേധ്യ നായകനാണ് ഈ 33-കാരൻ. ബെൽജിയത്തിനെതിരായ മത്സരത്തിൽ ഒരു കരിങ്കൽ മതിൽ പോലെ അവൻ ഉറച്ചുനിന്നു. ബോക്സിനുള്ളിൽ ബെൽജിയം സൃഷ്ടിച്ച ഉറപ്പായ രണ്ട് ഗോൾ അവസരങ്ങൾ ഉൾപ്പെടെ 7 നിർണായക സേവുകളാണ് അലിറേസ നടത്തിയത്.

ലോസ് ഏഞ്ചൽസിലെ ആ രാത്രിയിൽ അവൻ കളിയിലെ താരമായി മാറിയത് വെറുമൊരു മത്സരത്തിലെ മികവ് കൊണ്ട് മാത്രമല്ല; മറിച്ച്, പട്ടിണി കിടന്നും തെരുവിൽ ഉറങ്ങിയും കാറുകൾ കഴുകിയും ലോക ഫുട്ബോളിന്റെ അത്യുന്നത കൊടുമുടിയിലേക്ക് നടന്നു കയറിയ ഒരു പോരാളിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായിരുന്നു അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  5 hours ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  5 hours ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  5 hours ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  5 hours ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  6 hours ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  7 hours ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  7 hours ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  7 hours ago