HOME
DETAILS

ഷാഫി പറമ്പിലിനും പാറക്കൽ അബ്ദുള്ളയ്ക്കും നേരെ ഭീഷണി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

  
Web Desk
June 22, 2026 | 12:53 PM

youth congress files complaint against cpm kozhikode district secretary over threats to shafi parambil and parakkal abdulla

കോഴിക്കോട്: ഷാഫി പറമ്പിൽ എം.പി, പാറക്കൽ അബ്ദുള്ള എം.എൽ.എ എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിനെതിരെ പരാതി. കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്ന മെഹബൂബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. ദുൽക്കിഫിലാണ് റൂറൽ എസ്.പി മെറിൻ ജോസഫിന് പരാതി നൽകിയത്.

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തിനെതിരെ കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചിൽ സംസാരിക്കവെയാണ് ഷാഫി പറമ്പിലിനെയും പാറക്കൽ അബ്ദുള്ളയെയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന രീതിയിൽ എം. മെഹബൂബ് പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, കേസ് അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീളുന്നതിലെ ഭയമാണ് ഇത്തരമൊരു ഭീഷണിക്ക് പിന്നിലെന്ന് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കൊയിലാണ്ടി എം.എൽ.എയുമായ കെ. പ്രവീൺ കുമാർ പ്രതികരിച്ചു. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്യുമെന്നും പ്രവീൺ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

 

The Youth Congress has filed a formal police complaint against the CPM Kozhikode District Secretary, alleging that he made threatening remarks against Congress leader Shafi Parambil and IUML leader Parakkal Abdulla. The political tension escalated following public statements made during a recent event, prompting the opposition youth wing to demand immediate legal action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലേക്ക് പറക്കാൻ ഇതിലും നല്ലൊരു അവസരമില്ല; മടക്ക ടിക്കറ്റെടുക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  3 hours ago
No Image

കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി

Kerala
  •  3 hours ago
No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഗ്രാമിന് കുറഞ്ഞത് 46 ദിർഹത്തിലധികം, നിക്ഷേപകർക്ക് സുവർണ്ണാവസരം

uae
  •  4 hours ago
No Image

ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് വ്യാജപ്രചാരണം: എ.എ റഹീം എം.പിയുടെ പരാതിയിൽ സൈബർ പൊലിസ് കേസെടുത്തു

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

ഇറാൻ ആക്രമണം മേഖലയെ മാറ്റിമറിച്ചു; ചില അയൽരാജ്യങ്ങളുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്ന് യുഎഇ

uae
  •  4 hours ago
No Image

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

Kerala
  •  4 hours ago
No Image

'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ല?': നീറ്റ്‌യുജി പുനഃപരീക്ഷയെ ചൊല്ലി പുതിയ വിവാദം

National
  •  5 hours ago
No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  5 hours ago