ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ടാക്‌സി ഡ്രൈവര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പൊലിസ് പിടികൂടി. ഡല്‍ഹി മെഹ്റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കിടക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ബബ്ലു (25) എന്നയാളെ മെഹ്‌റോളി പൊലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുന്നത്. പരാതി ലഭിച്ചയുടന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. അന്വേഷണത്തിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ടാക്‌സി ഡ്രൈവറെ കുറിച്ച വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവില്‍, നാല് മണിക്കൂറിനുള്ളില്‍ പ്രതിയെ പൊലിസ് പിടുകൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. സിഡിആര്‍ ചൗക്കിനു സമീപമുള്ള ഫുട്പാത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാള്‍ വെളിപ്പെടുത്തി. അവിടെ നിന്ന് ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെഹ്‌റോളിയിലെ വനമേഖലയില്‍ നിന്നാണ് പൊലിസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പെണ്‍കുട്ടിയുടെ കുടുംബം ബിഹാറില്‍ നിന്നുള്ളതാണ്. മുന്‍പ് വാടകവീട്ടിലായിരുന്നു ഇവര്‍ താമസം. പിന്നീട് അത് നഷ്ടമായി. തുടര്‍ന്ന് തെരുവിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഈ പെണ്‍കുട്ടി ഉള്‍പ്പെടെ നാല് മക്കളാണ് ഇവര്‍ക്ക്. മാതാപിതാക്കള്‍ ദിവസക്കൂലി തൊഴിലാളികളാണ്. കൊല്ലപ്പെട്ട പത്തുവയസ്സുകാരി തെരുവില്‍ ബലൂണുകള്‍ വിറ്റിരുന്നു.
A 10-year-old girl was allegedly kidnapped. raped and killed by a taxi driver. police said, adding that her body was found in a forested area of Mehrauli in Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."