കാനഡയില്‍ അവസരങ്ങള്‍ അവസാനിച്ചിട്ടില്ല; ലക്ഷക്കണക്കിന് രൂപ ശമ്പളമുള്ള ജോലി നേടാന്‍ അവസരം; ഈ മേഖലകള്‍ പരീക്ഷിക്കൂ
വിദേശ കരിയര്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് കാനഡ. മികച്ച തൊഴില്‍ സാധ്യതകളും, കുടിയേറ്റ സാഹചര്യങ്ങളും കാനഡയെ എല്ലാകാലത്തും ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ ജനത മാറിയതും.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി കാനഡയിലെത്തുന്ന വിദേശികള്‍ക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതും, തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതും, പാര്‍പ്പിട സൗകര്യം പരിമിതപ്പെടുത്തിയതും കാനഡ വിട്ട് മറ്റ് രാജ്യങ്ങള്‍ തെരയാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളാണ്. ഇത്തരത്തില്‍ കാനഡയില്‍ നിന്ന് യൂറോപ്പിലേക്കും, മറ്റ് ഇതര ഭൂഖണ്ഡങ്ങളിലേക്കും ചേക്കേറിയവരം കുറവല്ല.
കാനഡയിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മികച്ച വിദ്യാഭ്യാസം നേടുന്നതിനേക്കാള്‍ അവിടെ സ്ഥിരതാമസമാക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഗുണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കാതെ പലരും കിട്ടുന്ന കോഴ്‌സിന് വിദ്യാര്‍ത്ഥി വിസകള്‍ സംഘടിപ്പിച്ച് കാനഡയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.
വിദഗ്ദര്‍ പറയുന്നത്
കാനഡയില്‍ ചില പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കാനഡയുടെ കാലം പൂര്‍ണ്ണമായും അവസാനിച്ചെന്ന് പറയാനൊക്കില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പുള്ള കോഴ്‌സുകള്‍ എടുക്കുകയും, ചിട്ടയായ പ്ലാനിങ്ങോടെ പഠനം കൊണ്ടുപോവുകയും ചെയ്താല്‍ മികച്ച് അവസരങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതിനായി കാനഡയില്‍ വരും നാളുകളില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
തൊഴില്‍ മേഖലകള്‍
നഴ്‌സിങ്, ഹെല്‍ത്ത് കെയര്‍, ഡാറ്റ അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ്, ബിസിനസ് ഇന്റലിജന്‍സ് അനാലിസിസ്, ക്ലൗഡ് ആര്‍കിടെക്ച്ചര്‍, സെക്യൂരിറ്റി അനാലിസിസ്, ഫാര്‍മസി തുടങ്ങിയവയാണ് കാനഡയില്‍ മികച്ച ശമ്പളം നല്‍കുന്ന തൊഴില്‍ മേഖലകള്‍.
ശമ്പളനിരക്കുകള്‍
മുകളില്‍ പറഞ്ഞ ഓരോ മേഖലയിലും 5000ലധികം തൊഴിലവസരങ്ങളുണ്ട്. മാത്രമല്ല പ്രതിവര്‍ഷം 70000 മുതല്‍ 1.37 ലക്ഷം കനേഡിയന്‍ ഡോളര്‍ വരെ ശമ്പളവും ലഭിക്കുന്നവയാണവ.
ഇതിനുപുറമെ ഡ്രൈവിങ്, ഹെയര്‍ സ്റ്റൈലിങ്, ആശാരിപ്പണം, ഇലക്ട്രിക്കല്‍ ജോലി, പ്ലംബിങ്, കൊത്തുപണി തുടങ്ങിയ വൈദഗ്ദ്യ മേഖലകളിലും ഉയര്‍ന്ന ഡിമാന്റാണുള്ളത്. ഈ മേഖലകളില്‍ പ്രതിവര്‍ഷം 1 ലക്ഷം കനേഡിയന്‍ ഡോളര്‍ വരെ മിനിമം സമ്പാദിക്കാനുള്ള അവസരമാണുള്ളത്.
വിദ്യാര്‍ഥികള്‍ പ്രധാനമായും മുകളില്‍ പറഞ്ഞ മേഖലകള്‍ ലക്ഷ്യമാക്കി കോഴ്‌സുകള്‍ തിരഞ്ഞെടുക്കണമെന്നാണ് വിദഗ്ദരുടെ ഉപദേശം. ശമ്പളം കുറവുള്ള തൊഴില്‍ തിരഞ്ഞെടുക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായി തീരാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."