HOME
DETAILS

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

  
അബ്ദുസ്സലാം കൂടരഞ്ഞി 
June 28, 2026 | 4:36 AM

strict restrictions on valuables saudi-bound passengers can carry

റിയാദ്: സഊദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. പണം, സ്വര്‍ണം, വിലപിടിപ്പുള്ള ലോഹങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കൈയിൽ കരുതുന്നതിനാണ് സഊദി ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെ ഭാഗമായാണ് പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകള്‍.


മുമ്പുണ്ടായിരുന്ന 60,000 റിയാലിൽ നിന്ന് 40,000 റിയാലായാണ് പുതിയ പരിധി പുതുക്കി നിശ്ചയിച്ചത്. ഇതോടെ, 40,000 റിയാലോ അതിൽകൂടുതലോ മൂല്യമുള്ള വസ്തുക്കൾ, പണം എന്നിവ ഉണ്ടെങ്കിൽ യാത്രക്കാർ കസ്റ്റംസിനു മുന്നിൽ വെളിപ്പെടുത്തണം. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ എന്നിവ വഴി യാത്ര ചെയ്യുന്നവർ ഇത് പാലിക്കൽ നിർബന്ധമാണ്. വെളിപ്പെടുത്തുന്ന വസ്തുക്കളുടെ മൂല്യം തെളിയിക്കുന്നതിനായി വാങ്ങിയതിന്റെ രസീതുകളോ ഇന്‍വോയിസുകളോ ഹാജരാക്കേണ്ടതുണ്ട്. നിയമം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  5 hours ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  5 hours ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  5 hours ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  5 hours ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  5 hours ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  6 hours ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  6 hours ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  7 hours ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  7 hours ago