കല കുവൈത്ത് സാല്‍മിയ മേഖല മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് സാല്‍മിയ മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മെട്രോ മെഡിക്കല്‍ കെയറുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
2026 ജൂണ്‍ 26 ന് ഖൈത്താന്‍ മെട്രോ മെഡിക്കല്‍ കെയറില്‍ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് സാല്‍മിയ മേഖല പ്രസിഡന്റ് അജിത് പട്ടമന അധ്യക്ഷനായിരുന്നു.
മെട്രോ കെയര്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ബഷീര്‍ ബാത്ത, കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെല്‍വരാജ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. കലയുടെ ഉപഹാരം പ്രസിഡണ്ട് അന്‍സാരി കടയ്ക്കല്‍ മെട്രോ മെഡിക്കല്‍ കെയര്‍ മാനേജ്‌മെന്റിന് നല്‍കി. മേഖല സെക്രട്ടറി ശരത് ചന്ദ്രന്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്‌സിക്യൂട്ടീവ് അംഗം നൗഷാദ് നന്ദി പറഞ്ഞു. മേഖലയില്‍ നിന്നും ഇരുനൂറിലധികം ആളുകള്‍ മെഡിക്കല്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Kala Kuwait Salmiya Area Committee organized a medical camp in collaboration with Metro Medical Care, benefiting more than 200 participants at Khaitan, Kuwait.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."