HOME
DETAILS

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

  
Web Desk
June 30, 2026 | 4:17 AM

Morocco beats Netherlands to reach pre-quarterfinals

ഗ്വാഡലൂപ്: ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ. റൗണ്ട് ഓഫ് 32 മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മൊറോക്കോയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അഷ്‌റഫ് ഹക്കീമിയും സംഘവും ഡച്ച് പടയെ കീഴടക്കിയത്. ഷൂട്ടൗട്ടില്‍ 3-2നായിരുന്നു മൊറോക്കോയുടെ ജയം. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് കിക്കുകള്‍ പുറത്തേക്ക് പോയപ്പോള്‍ ഒന്ന് മൊറോക്കന്‍ കീപ്പര്‍ യാസീന്‍ ബോണോ തടുത്തിട്ടു.
 നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 


മത്സരത്തില്‍ പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നില്‍നിന്ന് മൊറോക്കോയായിരുന്നു ആധിപത്യം പുലര്‍ത്തിയതെങ്കിലും 90 മിനുട്ട് വരെ നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ലീഡെടുത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ജുറി ടൈമിലാണ് മൊറോക്കോയുടെ സമനിലഗോള്‍ വന്നത്. 
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72ാം മിനുട്ടിലാണ് നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ലീഡെടുത്തത്. ക്രിസെന്‍സിയോ സമ്മര്‍വില്ലയുടെ അസിസ്റ്റില്‍നിന്ന് കോഡി ഗാക്‌പോ ഡച്ചിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സ് വിജയമുറപ്പിച്ച ഘട്ടത്തിലാണ് മൊറോക്കോയുടെ സമനില ഗോള്‍ വന്നത്. ചെംസ്ദിനെ താല്‍ബിയുടെ ക്രോസ് ഹെഡ് ചെയ്ത് ഇസ ഡിയോപാണ് ഡച്ച് വലകുലുക്കി. 
തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല. ഇതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 
ഷൂട്ടൗട്ടില്‍ മൊറോക്കോക്കായി സുഫിയാനെ റഹീമിയും ചെംസ്ദിനെ താലിബിയും ഇസ്മയിലെ സായ്ബരിയും ലക്ഷ്യം കണ്ടു. അഷ്‌റഫ് ഹക്കീമിയുടെയും എല്‍ അയ്‌നോയിയുടെയും കിക്ക് പാഴായി. മറുവശത്ത് നെതര്‍ലന്‍ഡ്‌സിന്റെ ട്യൂണ്‍ കൂപ്‌മെയ്‌നേര്‍സിനും വൗട്ട് വെഗോസ്റ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്. ക്ലുവര്‍ട്ട് ക്വിന്റമണ്‍ ടിംബര്‍, സമ്മര്‍വില്ലെ എന്നിവരുടെ കിക്ക് പാഴായി. 
പ്രീക്വാര്‍ട്ടറില്‍ കാനഡയാണ് മൊറോക്കോയുടെ എതിരാളി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  an hour ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  2 hours ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  3 hours ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  3 hours ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  3 hours ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  4 hours ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  4 hours ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  4 hours ago