യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
ദുബൈ: യുഎഇയില്‍ ഈ ആഴ്ച താപനില വീണ്ടും ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഉള്‍നാടന്‍ മേഖലകളില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നും തീരപ്രദേശങ്ങളില്‍ ഈര്‍പ്പവും പടിഞ്ഞാറന്‍ മേഖലകളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ മേഘസാന്നിധ്യം കൂടുതലായിരിക്കും. തെക്ക്പടിഞ്ഞാറ്, വടക്ക്പടിഞ്ഞാറ് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഉള്‍നാടന്‍ മേഖലകളില്‍ പരമാവധി താപനില 41 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും അനുഭവപ്പെടും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ നേരിയതോ മിതമായതോ ആയിരിക്കുമെന്നും ഒമാന്‍ കടലില്‍ കടല്‍ പൊതുവേ ശാന്തമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
നാളെ മുതല്‍ ശനിയാഴ്ച വരെ പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതല്‍ ഉള്‍നാടന്‍ മേഖലകളില്‍ താപനില ക്രമേണ ഉയരുമെന്നും കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെയായിരിക്കുമെന്നും ചില സമയങ്ങളില്‍ 30 കിലോമീറ്റര്‍ വരെ ശക്തിപ്രാപിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Summary: Temperatures across the UAE are forecast to reach 46 degrees Celsius inland this week, with fresh winds stirring blowing dust in western areas, humid conditions along the coast and a gradual rise in temperatures from Friday, the National Centre of Meteorology (NCM) said.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."