കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: കൊല്ലം ഇടമുളക്കലില്‍ നാട്ടുകാരെ ആക്രമിച്ച അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു. ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നായയെ വെടിവെച്ച് കൊന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജു ആളുവില പറഞ്ഞു. ഇടമുളക്കല്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് 12ാം വാര്‍ഡ് മെമ്പര്‍ പഞ്ചായത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആളുവിലയുടെ നേതൃത്വത്തില്‍ നായയെ വെടിവെച്ച് കൊലപ്പെടുത്തി.
An aggressive stray dog that attacked locals in Edamulakkal, Kollam was shot dead. The action was carried out under the leadership of the Edamulakkal panchayat president.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."