HOME
DETAILS

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

  
June 30, 2026 | 7:38 AM

assembly-uproar-pinarayi-questions-minister-intervention-fisheries-debate

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യം സംബന്ധിച്ച അടിയന്തര പ്രമേയത്തിനിടെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഫിഷറീസ് മന്ത്രിയ്‌ക്കെതിരായ പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭരണപക്ഷം പ്രതിഷേധിച്ചത്. 

ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിവുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചതാണ് സഭയില്‍ ബഹളത്തിന് കാരണമായത്. പിണറായിയുടെ പരാമര്‍ശം ശരിയായില്ലെന്ന് സ്പീക്കറും അഭിപ്രായപ്പെട്ടു.

അടിയന്തര പ്രമേയത്തില്‍ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടെ വനംമന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ട് സംസാരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. 

'ഒരു മന്ത്രി മറുപടി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു മന്ത്രി ഇടപെടുകയും അതിന് സ്പീക്കര്‍ പതിവില്‍നിന്ന് വിപരീതമായി അനുവാദംനല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് മറുപടിപറയാന്‍ അല്പം കഴിവുകേട് ഉണ്ട് എന്ന് തോന്നിക്കത്തക്ക രീതിയിലുള്ള ഇടപെടലാണ് ഉണ്ടായത്. അത് പാടില്ല. ഫിഷറീസ് വകുപ്പ് മന്ത്രിക്ക് കഴിവുകേടുണ്ട് എന്ന് കാണിക്കത്തക്ക രീതിയില്‍ മറ്റൊരു മന്ത്രി ഇടപെട്ടത് ശരിയല്ല. അങ്ങനെ ഇടപെടാന്‍ പാടുണ്ടോ?'- പിണറായി ചോദിച്ചു. 

മറ്റൊരു മന്ത്രി ഇടപെട്ട് പറയുന്നതില്‍ തെറ്റെന്തെന്ന് പിണറായിക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി, മുന്‍ സര്‍ക്കാരിന്റെ കാലത്തും ഇതേ കീഴ്‌വഴക്കമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവ് പ്രസ്താവന പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും അപമാനിക്കാന്‍ ശ്രമിച്ചത് നിങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരുമന്ത്രി മറുപടി പറയുമ്പോള്‍ മറ്റൊരു മന്ത്രി എഴുന്നേറ്റിട്ട് പറയുന്നത് ഈ പറയുന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകാണ്. ഇതാണ് അപരാധം. അതാണ് ഇവിടെയുണ്ടായത്. അത് പാടുണ്ടോയെന്നും പിണറായി ചോദിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ ആനുകൂല്യം നല്‍കാത്തതിനെകുറിച്ചായിരുന്നു പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. ട്രോളിങ് നിരോധനം വന്നതുമുതല്‍ വറുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക്, പഞ്ഞമാസ ആനുകൂല്യം വിതരണംചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരായ സജി ചെറിയാന്‍, കെ. രാജന്‍, പി.കെ. പ്രവീണ്‍ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. 

പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

The Kerala Assembly witnessed heated exchanges after another minister intervened while the Fisheries Minister was responding to a question. Opposition leader Pinarayi Vijayan questioned whether the intervention reflected a lack of confidence in the Fisheries Minister's ability to answer, triggering a political row and noisy scenes in the House.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  3 hours ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  4 hours ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  4 hours ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  5 hours ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  5 hours ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  6 hours ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 hours ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  6 hours ago