HOME
DETAILS

ഇന്ന് മുതല്‍ കൗണ്ട്ഡൗണ്‍, 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ധനബില്‍ പാസാക്കി നിയമസഭ പിരിഞ്ഞു

  
July 01, 2026 | 12:29 PM

Government announces countdown 100-day action plan from today Assembly adjourns after passing Finance Bill

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ 100 ദിന കര്‍മപദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് 541 പദ്ധതികള്‍ ഉള്‍പ്പെടുത്തിയ 100 ദിന കര്‍മപരിപാടി മുഖ്യമന്ത്രി അവതരിപ്പിച്ചത്.

ഇന്ന് മുതല്‍ പദ്ധതിയുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുമെന്നും ഓരോ 20 ദിവസം കൂടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ധനബില്‍ പാസാക്കിയതിന് പിന്നാലെയാണ് കര്‍മപദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി ഘടന ഉള്‍പ്പെടുത്തിയ ധനബില്‍ വന്‍ വിവാദങ്ങള്‍ക്കിടെയാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ബില്‍ ശബ്ദവോട്ടോടെയാണ് പാസായത്.

ബജറ്റിന്റെ ശോഭ കെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും അതിന് ചിലര്‍ കൂടി കൂട്ടുനിന്നെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തെയും യു.ഡി.എഫിനുള്ളിലെ വിമര്‍ശകരെയും ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ലെന്നും, കേരളത്തില്‍ മദ്യനയത്തെക്കുറിച്ച് വിശാലമായ ചര്‍ച്ച നടക്കാമെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബജറ്റില്‍ ഒളിച്ചുകടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. നിയമസഭയെ മറികടന്ന് എക്‌സിക്യൂട്ടീവിന് മേല്‍ക്കൈ നല്‍കാനുള്ള ശ്രമമാണിതെന്നും, സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് ബില്‍ പാസാക്കാന്‍ ശ്രമിച്ചതെന്നും ആരോപിച്ച് പ്രതിപക്ഷം ബില്ലിന്റെ ചര്‍ച്ച ബഹിഷ്‌കരിച്ചു.

ഇതിന് മറുപടിയായി, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി സംബന്ധിച്ച നിര്‍ദേശം ബജറ്റില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ ധനബില്ലില്‍ ഉള്‍പ്പെടുമെന്ന കാര്യം മുന്‍ മുഖ്യമന്ത്രിക്ക് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇത് ധനബില്ലിലൂടെ ഒളിച്ചുകടത്തിയ വ്യവസ്ഥയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് സര്‍ക്കാരിന്റെ കാലത്തെ ഫയല്‍ കുറിപ്പുകള്‍ സഭയില്‍ ഉദ്ധരിച്ച മുഖ്യമന്ത്രി, വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കുമെന്ന നിലപാടാണ് അന്നും ഉണ്ടായിരുന്നതെന്ന് പറഞ്ഞു. ബിയറിനും വൈനിനും സമാനമായ നികുതി വേണമെന്നായിരുന്നു അന്നത്തെ ശുപാര്‍ശയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നികുതിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയിച്ചതെന്നും, വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കണമോയെന്നത് സര്‍ക്കാര്‍ തീരുമാനിക്കുന്ന വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ അത് വാങ്ങില്ല, അതോടെ വില്‍പനയും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമായി വലുതാക്കിയതാണെന്നും, ഇത്തരം പ്രചാരണങ്ങള്‍ക്ക് വഴങ്ങുന്ന സര്‍ക്കാരല്ല ഇതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

Chief Minister V.D. Satheesan announced the first 100-day action plan after the UDF government came to power. The CM presented the 100-day action programme, which includes 541 projects, while replying to the budget discussion in the Assembly.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തിനൊപ്പം ഒരു കൗമാരക്കാരൻ! ലോകകപ്പ് വേദിയിൽ പെലെയുടെ റെക്കോർഡിലേക്ക് പന്തുതട്ടി മെക്സിക്കോയുടെ മോറ

Football
  •  5 hours ago
No Image

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാന്‍ ആക്രമണം അപലപിച്ച് സഊദി മന്ത്രിസഭ; മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആഹ്വാനം

Saudi-arabia
  •  5 hours ago
No Image

ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!

Football
  •  6 hours ago
No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

National
  •  6 hours ago
No Image

വേനൽക്കാല അവധി: ജൂലൈ 12-ന് ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; മുന്നറിയിപ്പുമായി എയർപ്പോർട്ട് അധികൃതർ

uae
  •  6 hours ago
No Image

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Kerala
  •  6 hours ago
No Image

വെറും 4 മത്സരങ്ങളിൽ നിന്ന് ചരിത്രനേട്ടം; 21-ാം നൂറ്റാണ്ടിൽ ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ താരം; പെലെയെ വീഴ്ത്താൻ ഒരുങ്ങി മൈക്കൽ ഒലീസെ!

Football
  •  6 hours ago
No Image

അതിര്‍ത്തി വനത്തില്‍ കാട്ടാനയുടെ ആക്രമണം; വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

Kerala
  •  6 hours ago
No Image

വ്യാജ 'വെരിഫൈഡ്' പ്രോപ്പർട്ടി പരസ്യങ്ങൾക്കെതിരെ നടപടി; ദുബൈയിലെ റിയൽ എസ്റ്റേറ്റ് പോർട്ടലുകൾക്ക് കർശന നിർദ്ദേശം

uae
  •  6 hours ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: തടയാനെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു

Kerala
  •  6 hours ago