HOME
DETAILS

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

  
July 01, 2026 | 3:30 PM

Kottarakkara tipper accident Injured Kaushals family files complaint against government over non-receipt of promised emergency aid

തിരുവനന്തപുരം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് സർക്കാർ വാഗ്ദാനം ചെയ്ത അടിയന്തര ചികിത്സാസഹായം ലഭിച്ചില്ലെന്ന് പരാതി. അപകടത്തിൽപ്പെട്ട 13 വയസുകാരൻ കൗശലിന്റെ കുടുംബമാണ് സർക്കാരിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിലെ ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാകാതെ വന്നതോടെ, അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ ഐ.സി.യുവിൽ തീവ്രപരിചരണത്തിലാണ് കൗശൽ. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കായി മാത്രം ഇതിനകം അഞ്ച് ലക്ഷത്തോളം രൂപയാണ് ഈ കുടുംബത്തിന് ചിലവായത്.

കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി നാളെ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിന് ശേഷമായിരിക്കും തുടർചികിത്സകൾ നിശ്ചയിക്കുക.

സർക്കാർ പ്രഖ്യാപിച്ച സഹായം യഥാസമയം ലഭിക്കാത്തതാണ് കുടുംബത്തെ പ്രതിസന്ധിയിലാക്കിയത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് സഹായം ലഭ്യമാക്കണം എന്ന് കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു

അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ധനസഹായം വൈകുന്നതിലൂടെ ഒരു കുടുംബം മുഴുവൻ വലിയ മാനസിക-സാമ്പത്തിക ബുദ്ധിമുട്ടിലാണ്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

 

The family of Kaushal, who was severely injured in the Kottarakkara tipper truck accident, has filed a formal complaint against the government. They allege that the financial emergency assistance promised by the authorities following the incident has not yet been delivered, leaving the family struggling to cover rising medical expenses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  3 hours ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  4 hours ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  4 hours ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  4 hours ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  4 hours ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  4 hours ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  4 hours ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  5 hours ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  5 hours ago