HOME
DETAILS

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

  
Web Desk
July 01, 2026 | 4:10 PM

Central government with crucial legislation Minister post may be lost if jailed for 30 consecutive days JPC likely to approve the bill

ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി 30 ദിവസം തുടർച്ചയായി തടവിൽ കഴിയേണ്ടി വന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന നിർണായക ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (JPC) അംഗീകാരം നൽകിയേക്കും. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജൂലൈ 17-ഓടെ ജെ.പി.സി ബില്ലിന് അനുമതി നൽകിയേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 20-ഓടെ മൺസൂൺ സമ്മേളനം ആരംഭിക്കുമെന്നാണ് സൂചന.

എന്താണ് 'ഭരണഘടന (130-ാം ഭേദഗതി) ബിൽ, 2025'?

അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്.

ബിൽ പ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞാൽ 31-ാം ദിവസം മന്ത്രിസ്ഥാനം നഷ്ടമാകും.

കരട് രേഖ അനുസരിച്ച്, മന്ത്രിമാർക്കെതിരെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവർണർക്കോ നടപടിയെടുക്കാം. മുഖ്യമന്ത്രിമാരുടെയും പ്രധാനമന്ത്രിയുടെയും കാര്യത്തിൽ ഗവർണർക്കും രാഷ്ട്രപതിക്കുമായിരിക്കും നേരിട്ട് തീരുമാനമെടുക്കാനുള്ള അധികാരം.

നിയമനിർമ്മാണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഈ ബിൽ രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന ആരോപണം.

"കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നതിന് മുൻപ്, വെറും കസ്റ്റഡിയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇത് ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണ് എന്നും പ്രതിപക്ഷം നിലപാട് വ്യക്തമാക്കി.

തങ്ങളുടെ ആശങ്കകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും സമിതിയെ ഭരണപക്ഷം 'റബ്ബർ സ്റ്റാമ്പ്' ആക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എം.പിമാർ ജെ.പി.സി നടപടികൾ ബഹിഷ്കരിച്ചിരുന്നു. ബി.ജെ.പി എം.പി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ പാർലമെന്ററി പാനലിൽ പ്രതിപക്ഷ അംഗങ്ങളുടെ വിയോജന കുറിപ്പോടെയായിരിക്കും ബില്ലിന് അംഗീകാരം നൽകുക. പാനലിൽ ബി.ജെ.പി-എൻ.ഡി.എ സഖ്യത്തിനാണ് ഭൂരിപക്ഷം.

അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ ഭരണപക്ഷം തള്ളിക്കളയുന്നു. 30 ദിവസത്തെ തടവുകാലയളവിനുള്ളിൽ ഒരു ജനപ്രതിനിധിക്ക് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാൻ നിയമപരമായി അവസരമുണ്ടെന്നും, അതുകൊണ്ട് തന്നെ ഇത് നീതിന്യായ വ്യവസ്ഥകളുടെ ലംഘനമാകുന്നില്ലെന്നുമാണ് ഭരണപക്ഷത്തിന്റെ വാദം. കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ നിർണായക ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.

 

The Central Government is planning a crucial new legislation stating that a minister will lose their post if they spend 30 consecutive days in jail. The Joint Parliamentary Committee (JPC) is expected to approve the bill soon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  3 hours ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  4 hours ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  4 hours ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  4 hours ago
No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  4 hours ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  4 hours ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  4 hours ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  5 hours ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  5 hours ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  5 hours ago