HOME
DETAILS

നൈറ്റ് ലൈഫിന് ദുബൈ തന്നെ സുരക്ഷിതം; നഗരത്തിൽ രാത്രി ഒറ്റയ്ക്ക് നടക്കാൻ ഭയമില്ലെന്ന് 98.7 ശതമാനം പേരും

  
July 03, 2026 | 4:35 AM

Nearly 99 of Dubai residents feel safe walking at night

ദുബൈ: ദുബൈയിൽ രാത്രി സമയത്ത് ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം താമസക്കാരും വിശ്വസിക്കുന്നതായി പുതിയ സർവേ. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ നടത്തിയ സർവേയുടെ ഫലങ്ങളാണ് ദുബൈപൊലീസ് പുറത്തുവിട്ടത്.

സർവേ പ്രകാരം ദുബൈയിലെ പൊതുസുരക്ഷയിലും നിയമപാലന സംവിധാനങ്ങളിലുമുള്ള ജനവിശ്വാസം വളരെ ഉയർന്ന നിലയിലാണ്. സുരക്ഷയും ജീവിതനിലവാരവും വിലയിരുത്തുന്ന 'സെക്യൂരിറ്റി-ക്വാളിറ്റി ഓഫ് ലൈഫ്' സൂചികയിൽ 98.2 ശതമാനമാണ് രേഖപ്പെടുത്തിയത്. പകൽ സമയത്ത് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്ന് 99.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലുള്ള പൊതുജന വിശ്വാസം 96.2 ശതമാനമാണെന്നും സർവേ വ്യക്തമാക്കുന്നു. ദുബൈയിലേത് മാത്രമല്ല, യുഎഇയിലെ മറ്റു എമിറേറ്റുകളിലും സുരക്ഷാ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ഉയർന്ന നിലയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, ഷാർജയിലും സമാനമായ സർവേയിൽ ശ്രദ്ധേയമായ ഫലമാണ് പുറത്തുവന്നത്. 2025-ൽ നടത്തിയ സർവേയിൽ 99.7 ശതമാനം താമസക്കാരും ഷാർജയെ സുരക്ഷിത നഗരമായി വിലയിരുത്തിയിരുന്നു. നിയമവും ക്രമവും നിലനിർത്തുന്നതിൽ ഷാർജ പൊലീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഏകദേശം 99 ശതമാനം പേർ വിശ്വാസം പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

English Summary: A new UAE survey found that 98.7% of Dubai residents feel safe walking alone at night, while 99.9% feel safe during the daytime. The survey, conducted by the Federal Competitiveness and Statistics Centre with the Ministry of Interior, also showed high public confidence in police and overall security. Similar findings were reported in Sharjah, where 99.7% of residents said they feel safe.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  16 hours ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  16 hours ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  16 hours ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  17 hours ago
No Image

യുഎഇയിൽ ചൂട് കനക്കും; ഉൾപ്രദേശങ്ങളിൽ 47°C വരെ, വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത | UAE Weather Alert

uae
  •  17 hours ago
No Image

നിയമസഭയിലെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങൾ; ആകെ 1,678 ചോദ്യം; 737 എണ്ണത്തിന് മറുപടിയില്ല

Kerala
  •  17 hours ago
No Image

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

Kerala
  •  17 hours ago
No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  17 hours ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  18 hours ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  18 hours ago