ജപ്തിയെ തുടര്‍ന്ന് വീടൊഴിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി സ്‌കൂള്‍; വായ്പ തിരിച്ചടച്ച് തുടര്‍നടപടികള്‍ തടഞ്ഞു
തിരുവല്ല: ജപ്തി നടപടിയെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയുടെയും കുടുംബത്തിന്റെയും ദുരിതത്തിന് ആശ്വാസമായി സ്‌കൂള്‍ അധികൃതര്‍. തിരുവല്ല എം.ജി.എം സ്‌കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയാണ് കുടുംബത്തിന് സഹായവുമായി എത്തിയത്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് കുടുംബത്തിന്റെ ദുരവസ്ഥ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചാത്തെന്‍കരി കുന്നെനാവേലില്‍ കെ.ജെ. അച്ചന്‍കുഞ്ഞും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ജപ്തിക്കുശേഷം വീടിന് പുറത്തു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയാണ് താമസിച്ചിരുന്നത്. അച്ചന്‍കുഞ്ഞിന്റെ മക്കളില്‍ ഒരാള്‍ എം.ജി.എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമാണ്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും തുടര്‍ന്ന് വിഷയത്തില്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പലും ഒരു അധ്യാപികയും കുടുംബത്തെ നേരില്‍ സന്ദര്‍ശിച്ച് വായ്പയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് തിരുവല്ല അര്‍ബന്‍ സഹകരണ സംഘത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2.57 ലക്ഷം രൂപ തിരിച്ചടച്ച് കുടുംബത്തിനെതിരായ തുടര്‍ ജപ്തി നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
'വീടുവിട്ട് ഇറങ്ങേണ്ടിവരുന്ന ദിവസം എല്ലാവരും ഒരുമിച്ച് ജീവനൊടുക്കാമെന്ന് മക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ഇടവരുത്താതെ എംജിഎം സ്‌കൂള്‍ ഞങ്ങളെ സഹായിച്ചു. ഈ സഹായത്തിന് ജീവിതകാലം മുഴുവന്‍ നന്ദിയുണ്ടാകും,' അച്ചന്‍കുഞ്ഞിന്റെ ഭാര്യ പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് ഭവന നിര്‍മാണത്തിനായി എടുത്ത മൂന്ന് ലക്ഷം രൂപയുടെ വായ്പ സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 22ന് ജപ്തി നടപടികള്‍ നടന്നത്.
School authorities have come to the rescue of a student and his family who were evicted from their home following a foreclosure. Teachers and non-teaching staff of Tiruvalla MGM School joined together to provide help to the family. The family's plight came to public attention after the news was reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."