ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; അഞ്ച് മരണം, 40 ലേറെ പേർക്ക് പരുക്ക്
ഷാർജ: ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ട്. അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് 5 പേർ പുക ശ്വാസംമുട്ടി മരിക്കുകയും 17 പേർക്ക് ഗുരുതര പരുക്കുകളും 27 പേർക്ക് നിസ്സാര പരുക്കുകളും ഉണ്ടായതായി ഷാർജ അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
അപകടത്തിൽ മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ആകെ 44 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരുതരമല്ല. താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. 18 കുട്ടികൾ ഉൾപ്പെടെ 156 താമസക്കാർക്ക് അഭയം നൽകിയിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് വാഹനങ്ങളും പൊലിസും പട്രോളിംഗും തീപിടിത്തം നടന്ന സ്ഥലത്തേക്ക് ഉടൻ എത്തിയതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. ദേശീയ ആംബുലൻസ്. സിവിൽ ഡിഫൻസ് ടീമുകൾ പുലർച്ചെ വരെ തീ നിയന്ത്രണ വിധേയമാക്കിയെന്നും പ്രദേശം ഫോറൻസിക് ലബോറട്ടറിക്ക് കൈമാറിയെന്നും മേജർ ജനറൽ അൽ ഷംസി വിശദീകരിച്ചു.
39 നിലകളിലായി 750 അപ്പാർട്ട്‌മെൻ്റുകൾ ആണ് ടവറിൽ ഉള്ളത്. എ, ബി, സി എന്നിങ്ങനെ ആകെ മൂന്ന് ബ്ലോക്കുകൾ ഉണ്ട്. ഇതിലെ ബി ബ്ളോക്കിലാണ് തീപടർന്നത്. കെട്ടിടത്തിൽ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത്. താഴെയുള്ള അഞ്ച് നിലകൾ പാർക്കിങാണ്. ആഫ്രിക്കയിൽ നിന്നുള്ളവരും ജിസിസി പൗരൻമാരുമാണ് കെട്ടിടത്തിലെ താമസക്കാരിൽ പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."