HOME
DETAILS

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

  
Web Desk
July 06, 2026 | 6:49 AM

show proof i sent it to at least ten people jithin bhaskar challenges probe team in kafir screenshot case

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിന്‍ ഭാസ്‌കരന്‍. 200 പേര്‍ക്ക് സ്‌ക്രീന്‍ഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തു എന്ന പൊലിസിന്റെ കണ്ടെത്തലിനെയാണ് ജിതിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നത്. കുറഞ്ഞത് 10 പേര്‍ക്കെങ്കിലും താന്‍ ഈ സ്‌ക്രീന്‍ഷോട്ട് അയച്ചതിന്റെ തെളിവ് പുറത്തുവിടാന്‍ ജിതിന്‍ വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസമാണ് ജിതിന്‍ ജാമ്യത്തിലിറങ്ങിയത്. 

തന്റെ വാട്‌സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റില്‍ 250 ഓളം ആളുകളുണ്ടെന്നും അതില്‍ തിരുവള്ളൂരിലെ അടിയുറച്ച കോണ്‍ഗ്രസുകാരും അവരുടെ മക്കളും അയല്‍വാസികളും ഉള്‍പ്പെടുന്നുണ്ടെന്നും ജിതിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. സാധാരണയായി ഇടതുപക്ഷത്തിന്റെ വികസന നേട്ടങ്ങളും രാഷ്ട്രീയ പോസ്റ്ററുകളും പ്രതിപക്ഷത്തിന്റെ പൊള്ളത്തരങ്ങളും പങ്കുവെക്കാന്‍ മാത്രമാണ് ഈ ബ്രോഡ്കാസ്റ്റ് സംവിധാനം ഉപയോഗിക്കാറുള്ളത്. വിവാദമായ സ്‌ക്രീന്‍ഷോട്ട് താന്‍ 200 പേര്‍ക്ക് ബ്രോഡ്കാസ്റ്റ് ചെയ്തു എന്ന് പറയുന്നവര്‍, തന്റെ ലിസ്റ്റിലുള്ള കോണ്‍ഗ്രസുകാരുടെയോ മറ്റാരുടെയെങ്കിലും കൈയില്‍ നിന്നോ ഇതിന്റെ ഒരു തെളിവ് കാണിച്ചുതരാന്‍ പറ്റുമോ എന്ന് ജിതിന്‍ ചോദിക്കുന്നു.  അങ്ങനെ 10 പേര്‍ക്കെങ്കിലും അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചു തന്നാല്‍ ഇത് ചെയ്തത് താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ പറയുന്നു. 

വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ജിതിന്റെ ആദ്യ പ്രതികരണം കൂടിയാണിത്.

jithin bhaskar challenged the investigation team in the kafir screenshot case, asking them to produce evidence that he shared the screenshot with at least ten people as part of the ongoing probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  5 hours ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  5 hours ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  5 hours ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  6 hours ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  6 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കണം: ആവശ്യം വീണ്ടും സജീവമാകുന്നു

Kerala
  •  6 hours ago
No Image

'മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം'; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 26,100 കോടിയോളമെന്ന് സന്നദ്ധ സംഘടന

Kerala
  •  6 hours ago
No Image

ഷാര്‍ജ- ദുബൈ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക്; അപകടങ്ങളും റോഡ് ഡൈവര്‍ഷനുകളും യാത്ര ദുഷ്‌കരമാക്കി

uae
  •  7 hours ago
No Image

രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും വധിച്ച കേസ്: 37 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് മോചനം

National
  •  7 hours ago
No Image

കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം

Kerala
  •  8 hours ago