HOME
DETAILS

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

  
July 07, 2026 | 9:59 AM

Shocking visuals of the landslide have emerged soil and water surging across the bridge and people rushing towards the scene

മേപ്പാടി: വയനാട് മേപ്പാടി തുരങ്കപാത നിര്‍മാണ മേഖലയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മീനാക്ഷിപ്പാലത്തിന് സമീപത്തെ കടയിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അപകടത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നത്.

മലമുകളില്‍ നിന്ന് വലിയ തോതില്‍ മണ്ണ് ഇടിഞ്ഞ് അതിവേഗത്തില്‍ താഴേക്ക് പതിക്കുന്നതും അതിന്റെ ആഘാതത്തില്‍ മണ്ണും ചെളിവെള്ളവും മീനാക്ഷിപ്പാലം കടന്ന് കുതിച്ചൊഴുകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രദേശം മുഴുവന്‍ ചെളിയും മണ്ണും മൂടുന്ന കാഴ്ചയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മണ്ണിനും ചെളിക്കുമൊപ്പം വാഹനങ്ങള്‍ ഒഴുകിനീങ്ങുന്നതും അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ ശക്തമായ ചെളിയൊഴുക്കില്‍പ്പെട്ട് ഒഴുകിപ്പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

മീനാക്ഷിപ്പാലത്തിന് സമീപം നടന്ന മണ്ണിടിച്ചിലിന്റെ ഭീകരതയും ദുരന്തത്തിന്റെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ ദൃശ്യങ്ങള്‍.

Shocking CCTV visuals of the landslide near the Wayanad Meppadi tunnel project construction area have come out.The footage, captured on a shop camera near Meenakshi Bridge, clearly shows the severity of the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോല്‍വിയേക്കാള്‍ വലിയ നാണക്കേട്; വമ്പന്‍ തിരിച്ചടിയില്‍ ഒന്നാമനായി റൊണോ!

Football
  •  an hour ago
No Image

ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ഡമസ്കസിൽ സ്ഫോടനം; മാക്രോൺ സുരക്ഷിതൻ

International
  •  an hour ago
No Image

യുഎഇ സന്ദർശിക്കുന്നവർക്ക് ഇനി സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നേടാം; എമിറേറ്റ്‌സ് ഐഡി ഇല്ലാതെ എങ്ങനെ യുഎഇ പാസ് സ്വന്തമാക്കാം?

uae
  •  an hour ago
No Image

വയനാട് മണ്ണിടിച്ചില്‍: ദുഃഖകരമായ സംഭവമെന്ന് സുരേഷ് ഗോപി; അപകടത്തിന്റെ വീഴ്ച കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം

Kerala
  •  an hour ago
No Image

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

Kerala
  •  an hour ago
No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  2 hours ago
No Image

യുഎഇ സ്വകാര്യ ട്യൂട്ടർ പെർമിറ്റ്: ആർക്കൊക്കെ അപേക്ഷിക്കാം? എന്തൊക്കെ രേഖകൾ വേണം?

uae
  •  2 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  2 hours ago
No Image

'ഭീഷണി തുടര്‍ന്നാല്‍ ഇനി ചര്‍ച്ചകളുണ്ടാവില്ല' ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  2 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  2 hours ago