'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരുയിപൂരില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊഴായിരുന്നു സംഭവം. പൊലിസിന്റെ റിവോള്‍വര്‍ പിടിച്ചെടുത്ത് അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് നേരെ പൊലിസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രതിയുടെ അമ്മ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മകന്‍ ചെയ്ത ക്രൂരതക്ക് അര്‍ഹിച്ചത് ലഭിച്ചു എന്നായിരുന്ന അമ്മയുടെ പ്രതികരണം.
'' രണ്ട് പൊലീസുകാര്‍ എന്റെ വീട്ടില്‍ വന്നു. അപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. എന്റെ മകന്‍ മരിച്ചുപോയെന്നും ആശുപത്രിയിലേക്ക് വരണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്റെ ഭര്‍ത്താവിന് അസുഖമായതിനാല്‍ വരാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് വ്യക്തമാക്കി. എന്റെ മകന്‍ ചെയ്ത ക്രൂരതക്കുള്ള ശിക്ഷ അവന് ലഭിച്ചു . ഞാന്‍ അവന്റെ മൃതദേഹം സ്വീകരിക്കില്ല. അവന്റെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണ്ട. അവന്‍ ഒരു നന്മയും ചെയ്തിട്ടില്ല. അവന്‍ തെറ്റ് ചെയ്തു. അതിനുള്ള ശിക്ഷ അവന്‍ അനുഭവിച്ചു. അവനെ കൊല്ലുകയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യുക. എനിക്ക് എതിര്‍പ്പില്ല'' പ്രവാഷിന്റെ അമ്മ പൊലിസിനോട് പറഞ്ഞു.
ജൂലൈ 5-നാണ് ബംഗാളില്‍ 11 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുന്നത്. കൊല്‍ക്കത്തക്ക് സമീപമുള്ള ബരുയിപൂരിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുന്നത്.ശനിയാഴ്ചയാണ് കുട്ടിയെ കാണാതാവുന്നത്. കൂട്ടുകാരിക്ക് സമ്മാനം വാങ്ങാനായി പുറത്തു പോയതായിരുന്നു. നാലംഗ സംഘം കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊണ്ടാലും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒരു ചാക്കില്‍ നിറച്ച് കുളത്തിലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുളത്തിലെറിയുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് അക്രമാസക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. പ്രകോപിതരായ പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും തകര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 20 പേരെയെങ്കിലും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ബാരൂയിപൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക സംഘം പ്രവാഷ് മൊണ്ടാലുമായി തെളിവെടുപ്പിനായി എത്തുന്നത്. ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂരിലെ ത്തിച്ച് കൃത്യം നടന്ന സാഹചര്യം പുനഃസൃഷ്ടിക്കാനായിരുന്നു പൊലിസിന്റെ നീക്കം.
എന്നാല്‍ സംഭവസ്ഥലത്തെത്തിയ ഉടന്‍ തന്നെ പൊലിസുകാരെ ഞെട്ടിച്ച് മൊണ്ടാല്‍ പൊലിസുകാരന്റെ തോക്ക് ബലമായി തട്ടിയെടുത്തു. തുടര്‍ന്ന് പൊലിസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിര്‍ത്തഇയാള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആത്മരക്ഷാര്‍ത്ഥം പൊലിസ് സംഘം തിരികെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ പ്രതിയെ ഉടന്‍ തന്നെ ബാരൂയിപൂര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
the main accused in the rape and murder of an 11-year-old girl in kolkata was shot dead while allegedly trying to escape police custody. his mother said he received the punishment he deserved and refused to claim his body.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."