വിനയ പുലിക്കളിയില്‍ പങ്കെടുത്തത് ഡിപ്പാര്‍ട്ട്‌മെന്റ് അനുവാദമില്ലാതെ
തൃശൂര്‍: പൊലിസ് അക്കാദമി ഗ്രേഡ് എ.എസ്.ഐ വിനയ പുലിക്കളിയില്‍ പങ്കെടുത്തത് ഡിപ്പാര്‍ട്ട്‌മെന്റ് അനുവാദമില്ലാതെ. സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വകുപ്പ് മേധാവികളുടെ സമ്മതപത്രം വേണമെന്ന നിയമം ലംഘിച്ചാണ് വിനയ പുലിക്കളിയില്‍ വേഷമണിഞ്ഞത്. കഴിഞ്ഞ പത്ത് മുതല്‍ ഈ മാസം 21 വരെ അവധിയിലാണ് അവര്‍.
കാല്‍വേദന, അമ്മയുടെ അസുഖം എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ലീവെടുത്തതെന്നും പുലിക്കളിയില്‍ പങ്കെടുക്കുന്ന വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നും വിനയയുടെ മേലധികാരികള്‍ വ്യക്തമാക്കി. വിനയ നടത്തിയ സര്‍വിസ് ചടങ്ങളുടെ ലംഘനമാണെങ്കിലും നടപടിയെടുക്കേണ്ടത് തങ്ങള്‍ക്ക് മുകളിലുള്ള ഓഫിസര്‍മാരാണ് അതേക്കുറിച്ച് തങ്ങള്‍ക്ക് പറയാനാവില്ലെന്നും അവര്‍ പറഞ്ഞു.
പല പ്രവര്‍ത്തനങ്ങളിലും സജീവമായ വിനയ വകുപ്പ് മേലധികാരികളുടെ അനുവാദമില്ലാതെയാണ് എല്ലാ പരിപാടികളിലും പങ്കെടുക്കുന്നതെന്ന് നേരത്തെത്തന്നെ ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."