കാര്‍ മരത്തിലിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ നിരന്തര അപകടമേഖലയായ കരുതക്കാട് വീണ്ടും അപകടം. കാര്‍ മരത്തിലിടിച്ച് ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും, വടക്കാഞ്ചേരി കേരള വര്‍മ പൊതു വായനശാലാ പ്രസിഡന്റുമായ വടക്കാഞ്ചേരി ചാലിപ്പാടം റോഡില്‍ താമസിക്കുന്ന വെള്ളത്തേരി വീട്ടില്‍ മുരളി (55), ഇന്ത്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖ മാനേജര്‍ എങ്കക്കാട് ചേറ്റുട്ടി വീട്ടില്‍ സതീശന് (54), മകന് ആനന്ദ് (17)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് 5.15 ഓടെ കരുതക്കാട് വെച്ചായിരുന്നു അപകടം ഗുരുവായൂരില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് വരുന്നതിനിടെ റോഡിന് കുറുകെ വന്ന വാഹനത്തില്‍ ഇടിയ്ക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ പാതയോരത്തെ പൂമരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ നഗരസഭാ കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുരളിയെ പാട്ടുരാക്കല്‍ ദയ ആശുപത്രിയിലും, സതീശനേയും, ആനന്ദിനേയും തൃശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."