നമുക്ക് ജാതിയില്ല വിളംബര പ്രഖ്യാപനം; ജില്ലാതല ഉദ്ഘാടനവും സെമിനാറും
തൃശൂര്‍: ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബര പ്രഖ്യാപനം ശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും സെമിനാറും സെപ്റ്റംബര്‍ 24 രാവിലെ 10.30 ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ മുഖ്യഹാളില്‍ നടക്കും. ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. ജില്ലയിലെ എം.പിമാരായ പി. കെ ബിജു, സി.എന്‍ ജയദേവന്‍, ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം.എല്‍.എ മാരായ മുരളി പെരുനെല്ലി, ബി.ഡി ദേവസി, കെ.വി അബ്ദുള്‍ ഖാദര്‍, കെ. രാജന്‍, അനില്‍ അക്കര, ഗീത ഗോപി, കെ.യു അരുണന്‍, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, യു.ആര്‍ പ്രദീപ്, വി.ആര്‍ സുനില്‍കുമാര്‍ എന്നിവരും, കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, കലാ-സാഹിത്യ- സാംസ്‌ക്കാരിക നായകന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. പൊതുസമൂഹത്തില്‍ ജാതി: നവോത്ഥാന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറില്‍ സുനില്‍ പി ഇളയിടം പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. ഒക്‌ടോബര്‍ ഒന്നിന് സി. അച്യുതമേനോന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ നവോത്ഥാന - മതേതര കവിതകളുടെ ആലാപന മത്സരം രാവിലെ 10 മണിമുതല്‍ നടക്കും. ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ജില്ലാ ഭരണകൂടം, സാംസ്‌ക്കാരിക വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവ സംയുക്തമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ സംഗീതനാടക അക്കാദമി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."