HOME
DETAILS

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

  
July 10, 2026 | 3:31 AM

US state department blocks meeting between Iran diplomats and New York city mayor zohran mamdanis representative

 


ന്യൂയോര്‍ക്ക്: ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനുള്ള ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ പ്രതിനിധി സംഘത്തിന്റെ ശ്രമം അമേരിക്കന്‍ ഭരണകൂടം ഇടപെട്ട് തടഞ്ഞു. മേയറുടെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് മേധാവിയായ അന മരിയ അര്‍ച്ചിലയുടെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കിച്ചതെന്ന് സിറ്റി ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അമീര്‍ സയീദ് ഇര്‍വാനിയുമായി കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവരമറിഞ്ഞ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് സിറ്റി അധികൃതരുമായി നേരിട്ട് ബന്ധപ്പെട്ട് ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ചര്‍ച്ചയെക്കുറിച്ച് മേയര്‍ മംദാനിയെ ആര്‍ച്ചില മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്നും വിവരമുണ്ട്.

അതേസമയം, ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയോട് തോറ്റ് പുറത്തായ ഈജിപ്ഷ്യന്‍ ടീമിന് മേയര്‍ സൊഹ്‌റാന്‍ മംദാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചു. റഫറിയിങിലെ ഗുരുതരമായ പിഴവുകള്‍ കാരണം ഈജിപ്തിന്റെ വിജയം കൊള്ളയടിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു.

ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്‌സിയറുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഫിഫയെ സമീപിച്ചതിന് പിന്നാലെയാണ് അമേരിക്കയില്‍ നിന്ന് മേയര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച നഗരത്തിലെ ബസ് സര്‍വീസുകള്‍ നവീകരിക്കുന്നതിനുള്ള 'നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റര്‍ ബസസ്, ഫാസ്റ്റര്‍ സര്‍വീസ്' എന്ന പദ്ധതി പ്രഖ്യാപിക്കുന്നതിനിടെയാണ് യാത്രാസമയം ലാഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കാന്‍ മേയര്‍ ലോകകപ്പിലെ റഫറിയിങ് വിവാദത്തെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.

 

The US State Department intervened to cancel a scheduled meeting between NYC Mayor Zohran Mamdani’s international affairs chief and Iran's UN envoy, while the Mayor separately drew attention for publicly backing the Egyptian football team over World Cup refereeing controversies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  an hour ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  2 hours ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  2 hours ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  2 hours ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

Kerala
  •  2 hours ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  3 hours ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  3 hours ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  3 hours ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  3 hours ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  4 hours ago