കുറഞ്ഞതൊക്കെ കൂടുകയാണോ? സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,275 രൂപയായി. പവന് 280 രൂപ വര്‍ധിച്ച് 1,06200 രൂപയുമായി.
ഈ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂടുതല്‍ ദിവസങ്ങളിലും സ്വര്‍ണവില കുറയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം പുനരാരംഭിച്ചതോടെ ഓഹരി വിപണി കൂപ്പുകുത്തുകയും ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുകയും ചെയ്തിരുന്നു. ഇത് സ്വര്‍ണവിലയില്‍ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യു.എസ് സേന ഇറാനില്‍ നടത്തിയ ആക്രമണങ്ങളും അതിന് മറുപടിയായി ഇറാന്‍ നടത്തിയ നീക്കങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്ന ഘടകങ്ങളായി തുടരുകയാണ്.
എണ്ണവില ഇനിയും ഉയര്‍ന്നാല്‍ ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണത്തിനുള്ള നിക്ഷേപ ആവശ്യം കുറയുകയും ബോണ്ടുകള്‍ പോലുള്ള പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Gold prices continued their upward trend today, extending the recent surge in the bullion market. The latest increase has added to concerns among buyers, especially those planning weddings and investments. Market experts attribute the rise to global economic factors and strong demand, while consumers are closely monitoring price movements for further changes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."