HOME
DETAILS

സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; പുതിയ സര്‍ക്കുലര്‍ ഇറക്കി വിജയ് സര്‍ക്കാര്‍

  
July 10, 2026 | 7:10 AM

Ban on political activists in schools Vijay government issues new circular

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകള്‍ പഠനത്തിനുള്ള ഇടമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയല്ലെന്നും വ്യക്തമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്‌മോഹന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമേ സ്‌കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

സ്‌കൂളുകള്‍ പഠനത്തിനുള്ള സ്ഥലമാണെന്നും വ്യക്തികളെയോ രാഷ്ട്രീയ നേതാക്കളെയോ അമിതമായി പുകഴ്ത്താനുള്ള വേദിയല്ലെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലാസ് മുറികളിലോ സ്‌കൂള്‍ പരിസരങ്ങളിലോ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങള്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പാലിച്ചായിരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയഭേദമന്യേ സഹകരിക്കണമെന്നും മന്ത്രി എ. രാജ്‌മോഹന്‍ അഭ്യര്‍ഥിച്ചു.

അടുത്തിടെ വ്യവസായ മന്ത്രി എസ്. കീര്‍ത്തന സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തെ ചോദ്യം ചെയ്ത സംഭവം വിവാദമായിരുന്നു. വിരുധുനഗറിലെ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ സന്ദര്‍ശനത്തിനിടെ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്‍കാന്‍ കഴിയാത്തതിന് മുന്‍ സര്‍ക്കാരാണ് ഉത്തരവാദികളെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ, രാഷ്ട്രീയ നേട്ടത്തിനായി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണെന്ന് ഡി.എം.കെ. വിമര്‍ശനം ഉന്നയിച്ചു.

ഇതിനുപുറമെ, ടി.വി.കെ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ കയറി ക്ലാസ് തടസ്സപ്പെടുത്തിയ സംഭവവും വിവാദമായിരുന്നു. മുഖ്യമന്ത്രി വിജയിയുടെ ചിത്രം കാണിച്ച് ചിത്രത്തിലുള്ളത് ആരാണെന്ന് വിദ്യാര്‍ത്ഥികളോട് ചോദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

The Tamil Nadu government has banned political workers from entering educational institutions.In a new circular, School Education Minister A. Rajmohan stated that schools are places for learning, not venues for political activities. The circular clarifies that entry to schools and classrooms will only be allowed for people's representatives attending official government programs. Political party workers will not be permitted entry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭക്ഷണത്തിന് എരിവും എണ്ണയും അധികം, ചിക്കനും പാസ്തയും വേണം, ഞാന്‍ പാചകം ചെയ്‌തോളാം'; തിഹാര്‍ ജയിലിലെ യു.എസ് പൗരന്‍ കോടതിയില്‍

National
  •  2 hours ago
No Image

'എന്നെ നിശ്ശബ്ദയാക്കണമെങ്കില്‍ കൊല്ലേണ്ടിവരും'; ബി.ജെ.പിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

National
  •  2 hours ago
No Image

കുറഞ്ഞതൊക്കെ കൂടുകയാണോ? സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

Business
  •  2 hours ago
No Image

ബഹിരാകാശത്തേക്ക് ചരിത്രയാത്ര; ആദ്യ മലയാളിയായി ഡോ. അനില്‍ മേനോന്‍ ജൂലൈ 14ന് ഐ.എസ്.എസിലേക്ക്

International
  •  3 hours ago
No Image

വീണ്ടും ചിറക് മുളയ്ക്കുമോ ആറന്മുള വിമാനത്താവള പദ്ധതിക്ക്? ; പ്രദേശത്ത് ഡ്രോണ്‍ സര്‍വ്വേ നടത്തി സ്ഥലയുടമ

Kerala
  •  3 hours ago
No Image

ഗുരുഗ്രാമില്‍ വെടിവെപ്പ്: നാല് കുറ്റവാളികള്‍ കൊല്ലപ്പെട്ടു; മൂന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  3 hours ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  3 hours ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  4 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  4 hours ago