പെരുമ്പാവൂരിലെ ഗതാഗത പരിഷ്‌കാരങ്ങള്‍ അട്ടിമറിച്ചെന്ന് എം.എല്‍.എ
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ഗതാഗതകുരുക്കിന് അല്‍പ്പമെങ്കിലും ആശ്വാസം കïെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നടപ്പിലാക്കാന്‍തീരുമാനിച്ച ഗതാഗത പരിഷ്‌കാരങ്ങള്‍ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായി എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ഒരുമാസം മുമ്പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലയുള്ള പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ വേï നടപടി സ്വീകരിക്കാത്തതില്‍ പ്രതിക്ഷേധമുïെന്നും എം.എല്‍.എ അറിയിച്ചു.
സിഗ്നലിലെ ഗതാഗത തിരക്ക് കുറക്കാന്‍ താല്‍ക്കാലിക മീഡിയം നിര്‍മ്മിച്ച് ഇടത്തോട്ട് പോകുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കണമെന്നും വണ്‍വെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. കൂടാതെ തിരക്കുള്ള റോഡുകളിലെ ബസ്റ്റോപ്പുകളും ഓട്ടാ സ്റ്റാന്റുകളും മാറ്റി സ്ഥാപിക്കാനും ഔഷധി ജങ്ഷനിലെ സിഗ്നലിനുസമീപം പെളിഞ്ഞ ഓടകള്‍ പുനര്‍നിര്‍മ്മിച്ച് റോഡിന് വീതി കൂട്ടാനും യോഗം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുത്ത് ഒരുമാസം പിന്നിടുമ്പോഴും ഒന്നുപോലും നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടില്ല. ഇത് ഉദ്യോസ്ഥതലത്തില്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോജനമൂലമാണെന്നും എല്‍ദോസ്‌കുന്നപ്പിള്ളി ആരോപിച്ചു.
പെരുമ്പാവൂരിന്റെ ശാപമായ വാഹനകുരുക്ക് നിയന്ത്രക്കാന്‍ പോലീസ്, മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നഗരസഭ കൗണ്‍സിലര്‍മാര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്‌കാരിക സംഘടന നേതാക്കള്‍ ഏക കണ്ഡമായി ചര്‍ച്ചചെയ്‌തെടുത്ത തീരുമാനങ്ങളാണ് രാഷ്ട്രീയ പ്രേരണയില്‍ ഇല്ലാതാകുന്നത്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കാന്‍ ഒരുങ്ങുകയാണ് എം.എല്‍.എ എല്‍ദോസ്‌കുന്നപ്പിള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."