ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്നു; ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ആമിറിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍
പട്‌ന: ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ലവ് ജിഹാദ് ആരോപണമുയര്‍ത്തി ബജ്‌റങ്ദള്‍. ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ സ്‌നേഹിച്ച് വിവാഹം കഴിച്ച് ഉപേക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ജൂലൈ 5നാണ് ആമിര്‍ ഖാനും തമിഴ്-ഐറിഷ് വംശജയുമായ ഗൗരി സ്പ്രാറ്റും വിവാഹിതരായത്. ആമിറിന്റെ മൂന്നാമത്തെ വിവാഹമാണിത്. റീന ദത്ത, കിരണ്‍ റാവു എന്നിവരായിരുന്നു ആമിറിന്റെ മുന്‍ഭാര്യമാര്‍. ഗൗരി ക്രിസ്ത്യന്‍ വിശ്വാസിയാണ്.
ഇത് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ബിഹാറിലെ ഫോര്‍ബ്‌സ്ഗഞ്ചില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ആമിറിന്റെ കോലം കത്തിക്കുകയും ഭീഷണി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. താരം ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബജ്‌റങ്ദള്‍ ആരോപിച്ചു.
മാത്രമല്ല ആമിര്‍ഖാന്‍ തന്റെ മക്കള്‍ക്ക് മുസ് ലിം പേരുകളാണ് നല്‍കുന്നതെന്നും എന്തുകൊണ്ട് ഹിന്ദു പേരുകള്‍ നല്‍കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു. ബജ്‌റങ്ദളിന്റെ വനിത വിഭാഗം നേതാവും പ്രതിഷേധത്തില്‍ പങ്കെടുത്തു. ആമിര്‍ ഒരു യഥാര്‍ഥ മുസ് ലിമായിരുന്നെങ്കില്‍ മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യുമായിരുന്നെന്നും അവര്‍ പറഞ്ഞു.
bajrang dal accuses bollywood actor aamir khan of promoting "love jihad."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."