റോഡ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായി
നെടുമ്പാശ്ശേരി: അത്താണിയില്‍ നിന്നും അങ്കമാലിയിലേക്ക് മേയ്ക്കാട് വഴിയുള്ള റോഡ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായി. അങ്കമാലി കണക്കന്‍കടവ് പി.ഡബ്ല്യു.ഡി റോഡാണ് കുഴികള്‍ രുപപെട്ട് സഞ്ചരയോഗ്യമാല്ലതായത്. ഡിപോള്‍ കോളജ് മുതല്‍ വിധ്യധിരാജ സ്‌കൂള്‍ കവലവരെയുള്ള റോഡില്‍ വലിയ കുഴികള്‍ രുപപെട്ടിട്ടുï്.
ദിനംപ്രതി 65 ഓളം ബസ്സുകള്‍ ഇതു വഴി സര്‍വിസ് നടത്തുന്നുï്. എട്ടു വര്‍ഷമായി ഈ റോഡ് റീടാര്‍ ചെയ്തിട്ടില്ല. കാര്യമായ അറ്റകുറ്റപ്പണികളും, നടത്താറില്ല. ഹരിതനഗര്‍ കോളനി കവല, ചെമ്പനൂര്‍ കവല, വേതുചിറ, വിധ്യധിരാജ സ്‌കൂള്‍ കവല എന്നിവിടങ്ങളിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. റോഡ് തകര്‍ന്നത് മൂലം ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സര്‍വിസ് നടത്താന്‍ മടിയ്ക്കുകയാണ്.
പൊതുമരാമത്ത് അങ്കമാലി, പറവൂര്‍ സെക്ഷന് കീഴില്‍ വരുന്ന ഈ റോഡിനെ ഇരുസെക്ഷനുകളും അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിചില്ലെങ്കില്‍ ഇതുവഴിയുള്ള ബസുകളുടെ സര്‍വീസ് നിലയ്ക്കുകയും ജനങ്ങള്‍ കുടുതല്‍ ദുരിത്തില്‍ ആകുകയും ചെയ്യും.
റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി പുനര്‍ നിര്‍മ്മിയ്ക്കണമെന്ന് ആവശ്യപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍ നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."