HOME
DETAILS

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

  
Web Desk
July 12, 2026 | 11:50 AM

Kerala cannot unilaterally withdraw from the PM SHRI agreement article by former Additional Private Secretary puts CPM in a tight spot

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ മുന്‍ അമരക്കാരനുമായ രതീഷ് കാളിയാടന്റെ ലേഖനം. പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാരിന് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ നിയമപരമായി കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. എല്‍.ഡി.എഫ് മന്ത്രിസഭയുടെ അന്തിമ അംഗീകാരമില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് നടപടിക്രമത്തിലെ അപാകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ധാരണാപത്രത്തില്‍ ഒപ്പുവെച്ച ശേഷം പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് നിയമപരമായി പിന്മാറാനാകുമോയെന്നത് നിയമവിദഗ്ധര്‍ വിശദമായി പരിശോധിക്കേണ്ട വിഷയമാണെന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൊതുതാല്‍പര്യം മുന്‍നിര്‍ത്തി 30 ദിവസത്തെ നോട്ടീസ് നല്‍കി കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിക്കാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്നതാണ് പ്രാഥമിക നിയമനിരീക്ഷണമെന്നും രതീഷ് കാളിയാടന്‍ വ്യക്തമാക്കുന്നു.

സാധാരണയായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ക്ക് വകുപ്പുതല തീരുമാനം മതിയാകാറുണ്ടെങ്കിലും പി.എം ശ്രീ പദ്ധതിയുടെ കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചില മന്ത്രിമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചിട്ടും പിന്നീട് മന്ത്രിസഭയുടെ അന്തിമ അംഗീകാരം നേടാതെ 2025 ഒക്ടോബര്‍ 25ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് നടപടിക്രമത്തിലെ വീഴ്ചയായി കാണാമെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം, പി.എം ശ്രീ പദ്ധതി നടപ്പാക്കുക എന്നതല്ല, സമഗ്ര ശിക്ഷ കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നും രതീഷ് കാളിയാടന്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ പശ്ചാത്തലം പരിഗണിക്കാതെയാണ് ഭരണപ്രതിപക്ഷ കക്ഷികളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്ന് കരാര്‍ നടപ്പാക്കുന്ന നടപടി മരവിപ്പിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും 2025 നവംബര്‍ 12ന് കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച കത്ത് അയയ്ക്കുകയും ചെയ്തതായി ലേഖനത്തില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  4 hours ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  4 hours ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  4 hours ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  5 hours ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  5 hours ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  6 hours ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  7 hours ago