HOME
DETAILS

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

  
July 13, 2026 | 3:32 AM

Navakerala Rescue Act Case Action Likely Against ADGP MR Ajith Kumar Investigation Report to be Handed Over to Home Department

 


തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നിര്‍ണായക നീക്കം. പ്രത്യേക അന്വേഷണ സംഘം (SIT) സമര്‍പ്പിച്ച റിപോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ എഡിജിപിക്ക് നേരിട്ട് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് ഡിജിപി. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ കര്‍ശന നടപടിക്ക് പൊലിസ് മേധാവി ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് വിവരം.

ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയ റിപോര്‍ട്ടാണ് എസ്‌ഐടി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്. റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ കൈകളില്‍ എത്തുന്നതോടെ എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉടനടി നടപടിയുണ്ടാകുമെന്നാണ് സൂചന.

അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്ന എഡിജിപിയുടെ ഓഫിസിലെ രണ്ട് ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താന്‍ സമ്മര്‍ദം ചെലുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും ഡിജിപിയുടെ റിപോര്‍ട്ടില്‍ നടപടി ശുപാര്‍ശയുണ്ടാകും.

നേരത്തെ, മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

 

 

The SIT investigation report on the Navakerala 'Rescue Act' controversy is set to be submitted to the Home Department today, with strong indications of disciplinary action against ADGP MR Ajith Kumar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  2 hours ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  3 hours ago
No Image

കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

National
  •  3 hours ago
No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  4 hours ago
No Image

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

Kerala
  •  4 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 hours ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  12 hours ago

No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  14 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  15 hours ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  14 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago