HOME
DETAILS

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

  
July 13, 2026 | 3:36 AM

Move to manufacture Israels Iron Dome Tamir missiles in India

ന്യൂഡല്‍ഹി: ഇസ്‌റാഈലിന്റെ അയണ്‍ ഡോം വ്യോമ പ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന ടാമിര്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ നീക്കം. ഇതിനുള്ള സാധ്യതകള്‍ ഇസ്‌റാഈല്‍ പ്രതിരോധ കമ്പനി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് പരിശോധിച്ചുവരികയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്വകാര്യ പ്രതിരോധ കമ്പനികളുമായി റാഫേല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരുരാജ്യങ്ങളും പ്രഖ്യാപിച്ച പ്രതിരോധ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. പ്രതിരോധം, സാങ്കേതികവിദ്യ, തന്ത്രപ്രധാന മേഖലകള്‍ എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.
നിലവില്‍ വടക്കന്‍ ഇസ്‌റാഈലാണ് റാഫേല്‍ ടാമിര്‍ മിസൈലുകള്‍ നിര്‍മിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ റേതിയോണുമായുള്ള സഹകരണത്തോടെ യു.എസിലും ഇതിന്റെ നിര്‍മാണ സംവിധാനം റാഫേല്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ പുതിയ നിര്‍മാണ കേന്ദ്രം ആരംഭിച്ചാല്‍ റാഫേലിന്റെ ആഗോള ഉല്‍പാദന ശൃംഖല കൂടുതല്‍ വിപുലമാകും. 
ഇന്ത്യയും ഇസ്‌റാഈലും വര്‍ഷങ്ങളായി പ്രതിരോധ രംഗത്ത് അടുത്ത സഹകരണം പുലര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആര്‍.ഡി.ഒ) ഇസ്റാഈല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് വികസിപ്പിച്ച ബരാക് 8 വ്യോമ പ്രതിരോധ സംവിധാനമാണ് പ്രധാന സംയുക്ത പദ്ധതികളിലൊന്ന്.

Moves are underway to manufacture Tamir interceptor missiles, used in Israel's Iron Dome air defense system, in India. Media reports indicate that the Israeli defense company, Rafael Advanced Defense Systems, is currently exploring these possibilities. Rafael is in discussions with Indian private defense firms regarding the matter

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  2 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  2 hours ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  3 hours ago
No Image

കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

National
  •  3 hours ago
No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  4 hours ago
No Image

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

Kerala
  •  4 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  12 hours ago