HOME
DETAILS

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

  
July 13, 2026 | 3:46 AM

Final Blow to YouTuber Thoppi YouTube Channel Removed Following Police Report Over Serious Allegations

 

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. നിഹാലിന്റെ യൂട്യൂബ് ചാനല്‍ അധികൃതര്‍ നീക്കം ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലിസ് നല്‍കിയ പ്രത്യേക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ട അന്വേഷണത്തിലാണ് ഇപ്പോള്‍ നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.

അതേസമയം, നിഹാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലിസ് കോടതിയില്‍ ശക്തമായി എതിര്‍ത്തു. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്‌സോ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് നിഹാലിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ളത്. അതിനാല്‍ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പൊലിസ് എറണാകുളം സെഷന്‍സ് കോടതിയെ അറിയിച്ചു.

തൊപ്പിയുടെ 'എംആര്‍സെഡ്' (MRZ) ഗ്യാങ്ങിലെ സുഹൃത്തുക്കളായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീര്‍ എന്നിവര്‍ പരസ്പരം ഉന്നയിച്ച ഗുരുതര ആരോപണങ്ങളാണ് കേസില്‍ വഴിത്തിരിവായത്. നിഹാല്‍ നിരന്തരമായി എംഡിഎംഎ  ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കാറുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പണം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. തൊപ്പിയുടെ മുറിയില്‍ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പൊലിസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 

Following a strict report by the Aluva Cyber Police, controversial YouTuber 'Thoppi' alias Muhammad Nihal’s channel has been removed amid serious allegations including drug abuse and minor exploitation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  2 hours ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  2 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  2 hours ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  3 hours ago
No Image

കുന്നംകുളത്ത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

Kerala
  •  3 hours ago
No Image

കുടുംബവഴക്കിനിടെ ഭാര്യ പൊലിസിനെ വിളിച്ചു; പിടിയിലായത് 36 വര്‍ഷം മുമ്പ്  കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി 

National
  •  3 hours ago
No Image

കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ്; സഊദിയിൽ റെക്കോർഡ് കുറവ്

Saudi-arabia
  •  3 hours ago
No Image

ഹജ്ജ് 2027: 20വരെ അപേക്ഷിക്കാം, കേരളത്തിൽ 15,000ത്തിലേറെ അപേക്ഷകർ

International
  •  4 hours ago
No Image

ബസുകളിലെ വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായം 27 ആക്കി ഉയര്‍ത്തി, ദൂരപരിധി 40 കിലോമീറ്റര്‍ 

Kerala
  •  4 hours ago
No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  11 hours ago

No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  14 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  15 hours ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  16 hours ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  16 hours ago