HOME
DETAILS

അമ്പലപ്പുഴയില്‍ മോഷണം തുടര്‍ക്കഥ; നോക്കുകുത്തിയായി പൊലിസ് മൂന്നംഗസംഘത്തിന്റെ മോഷണശ്രമം തടഞ്ഞ യുവാവിനെ അടിച്ചുവീഴ്ത്തി

  
backup
September 18 2016 | 03:09 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81


അമ്പലപ്പുഴ: പൊലീസ് നോക്കുകുത്തിയായതോടെ അമ്പലപ്പുഴയില്‍ മോഷണ പരമ്പര തുടരുന്നു.നിരവധി മോഷണങ്ങള്‍ നടന്നിട്ടും ഒരു പ്രതിയെ പോലും പിടികൂടാതെ ഇരുട്ടില്‍ തപ്പുകയാണ് നിയമപാലകര്‍. കഴിഞ്ഞ ദിവസം മൂന്നംഗസംഘത്തിന്റെ മോഷണശ്രമം തടഞ്ഞ യുവാവിനെ മോഷ്ടാക്കള്‍ അടിച്ചുവീഴ്ത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാക്കാഴ കമ്മനാട് വീട്ടില്‍ സുരേഷ്‌കുമാറി (46) നെയാണ് അടിച്ചുവീഴ്ത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സിപിഐ അമ്പലപ്പുഴ തെക്ക് അസിസ്റ്റന്റ് ലോക്കല്‍ കമ്മിറ്റിസെക്രട്ടറി കൂടിയായ സുരേഷ് കുമാര്‍ വീടിന്റെ പ്രധാനവാതില്‍ ആരോ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പുറത്തിറങ്ങിയപ്പോള്‍ വീടിനുമുന്‍ഭാഗത്ത് പാര്‍ക്കുചെയ്തിരുന്ന ബൈക്ക് കണ്ടില്ല. ബൈക്കിന് സമീപത്തുണ്ടായിരുന്ന സൈക്കിള്‍ ആരോ തളളിനീക്കുന്ന ശബ്ദം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ആ ഭാഗത്തേക്ക് പോകുമ്പോള്‍ പിന്നിലൂടെയെത്തിയ മുഖം മൂടിസംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുകമ്പിക്ക് തലക്കും തോളിനും അടിയേറ്റു സുരേഷ് വീണതിനെ തുടര്‍ന്ന് അക്രമികള്‍ ഓടിമറയുകയായിരുന്നു. പിന്നീട് വീടിന് അല്പം അകലെനിന്ന് ബൈക്കും സൈക്കിളും കണ്ടെത്തി. സമീപത്തെ രണ്ടുവീടുകളില്‍ ദിവസങ്ങള്‍ക്ക് മുന്‍പുനടന്ന മോഷണത്തില്‍ നാലു പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മൂന്നംഗസംഘം നടത്തിയ ഈ മോഷണത്തിനിടെ നെല്‍പ്പുരയ്ക്കല്‍ ഷൗക്കത്തിന്റെ ഭാര്യ അന്‍സില (22) നെ മോഷ്ടാക്കള്‍ ആണിതറച്ച തടിക്കഷണം കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
പൊലീസ് കണ്ണടച്ചതോടെ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് അമ്പലപ്പുഴ മേഖല . മോഷണത്തിലും മോഷ്ടാക്കളുടെ ആക്രമണത്തിലും അമ്പലപ്പുഴയിലെ ജനം ഭീതിയില്‍ കഴിയുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വീട്ടില്‍ മോഷണവും മോഷണശ്രമവും നടന്നു. മോഷണം തടയാന്‍ ശ്രമിച്ച സ്ത്രീക്കും ഗൃഹനാഥനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഒരുമാസം മുന്‍പ് കോമന ദാറുല്‍ നജാത്തില്‍ അന്‍ഷാദ് മുഹമ്മദിന്റെ വീട്ടില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തില്‍ സ്വര്‍ണവും പണവും ഉള്‍പ്പെടെ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഇതിലെ പ്രതികളെകുറിച്ച് സൂചന ലഭിച്ചുവെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഒരാഴ്ച മുന്‍പ് കാക്കാഴത്ത് യുവതിയേയും പെണ്‍കുട്ടിയേയും ആക്രമിച്ച് മുഖംമൂടി ലഭിച്ച മൂന്നംഗസംഘം സ്വര്‍ണം കവര്‍ന്നിരുന്നു. ഇതേദിവസം തന്നെ ഇതിനു സമീപത്തെ അഞ്ചു വീടുകളില്‍ മോഷണവും ചില വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു.
മോഷണം തടയാന്‍ ശ്രമിച്ച വീട്ടുകാരെ ആക്രമിക്കുന്നതുമൂലം നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. തിരുവോണദിവസം കാക്കാഴത്ത് മൂന്നംഗസംഘത്തിന്റെ മോഷണം തടയാന്‍ ശ്രമിച്ച സുരേഷ് കുമാര്‍ എന്ന ഗൃഹനാഥന് തലക്കടിയേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ അമ്പലപ്പുഴയിലെ നിരവധി കടകളിലും മോഷണം നടന്നിരുന്നു.
തുടര്‍ച്ചയായി മോഷണംനടന്നതോടെ വീട്ടുകാരും കച്ചവടക്കാരും ഭീതിയിലായിരിക്കുകയാണ്. പണവും സ്വര്‍ണവും നഷ്ടപ്പെടുന്നതിനു പിന്നാലെ ജീവനും മോഷ്ടാക്കള്‍ കവരുന്ന സ്ഥിതിയിലാണിപ്പോള്‍. നാടുമുഴുവന്‍ മോഷ്ടാക്കള്‍ സൈ്വരവിഹാരം നടത്തിയതോടെ ഉറക്കമുളച്ച് ആശങ്കയോടെയായിരിക്കുകയാണ് നാട്ടുകാര്‍.
എന്നാല്‍ പൊലിസ് നിഷ്‌ക്രിയമെന്നാണ് നാട്ടുകാരുടെ പരാതി. അസമയത്ത് കറങ്ങിനടക്കുന്നവരെ കണ്ടാല്‍ പോലും പൊലീസ് ശ്രദ്ധിക്കാറില്ല. ഇത് പുറത്ത് നിന്നെത്തുന്ന മോഷ്ടാക്കള്‍ സൗകര്യപ്രദമായി മാറുന്നു. നിരവധി മോഷണ പരമ്പരകള്‍ നടത്തിയിട്ടും ഹെല്‍മെറ്റ് വേട്ടയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാത്രമാണ് പൊലീസ് ശ്രദ്ധിക്കുന്നത്.
അസമയത്ത് കറങ്ങി നടക്കുന്ന ്അപരിചതരെ കുറിച്ച് പൊലീസ് സ്റ്റേഷനില്‍ വിവരങ്ങള്‍ നല്‍കിയാല്‍ പൊലീസ് മിക്കവാറും എത്താറില്ല. ചില സമയങ്ങളില്‍ ഇത്തരക്കാര്‍ സ്ഥലം വിട്ടതിന് ശേഷമാവും പൊലീസ് എത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
വ്യാപകമായ പരാതിയെ തുടര്‍ന്ന് മോഷണം തടയാന്‍ അമ്പലപ്പുഴ സി ഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
വിവിധറസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് അഞ്ച് പേരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അമ്പലപ്പുഴ സി ഐ ഓഫീസില്‍ റസി അസോസിയേഷന്‍ ഭാരവാഹികളുടെ പ്രത്യേക യോഗവും ചേര്‍ന്നു.
രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ സ്‌ക്വാഡ് വിവിധയിടങ്ങളില്‍ പരിശോധന നടത്തും. സംശയാസ്പദമായി രീതിയില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ തന്നെയോ സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് എസ് ഐ വിശ്വംഭരന്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ വീടുകളിലെ വാതിലുകളെല്ലാം ഭദ്രമായി അടച്ചിടണമെന്നും വീടിനു വെളിയില്‍ രാത്രിയില്‍ ലൈറ്റിടണമെന്നും സി ഐ നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

എ.ഡി.ജി.പിയോട് എന്തൊരു കരുതലാണ്;  മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന് വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന

Kerala
  •  3 months ago
No Image

ലോറിയ്ക്കുള്ളില്‍ അര്‍ജുന്റെ മകന്റെ കളിപ്പാട്ടവും; ഫോണുകളും വാച്ചും ബാഗും കണ്ടെത്തി; അവശേഷിക്കുന്ന കണ്ണീര്‍ കാഴ്ച്ചകള്‍

Kerala
  •  3 months ago
No Image

'അര്‍ജ്ജുനെ ഗംഗാവലിക്ക് വിട്ടു കൊടുക്കില്ലെന്ന് ശാഠ്യം പിടിച്ച മനാഫ്, ഏതോ ഒരാള്‍ക്കായി രാവുകളെ പകലാക്കിയ സ്ഥലം എം.എല്‍.എ' എന്തോരം മനുഷ്യരാണ് ഈ ഭൂമിയില്‍

Kerala
  •  3 months ago
No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago