അര്‍ഹതയുള്ളവരെ അംഗീകരിക്കണം: ഉമ്മന്‍ചാണ്ടി
ചങ്ങനാശ്ശേരി: അര്‍ഹതയുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചങ്ങനാശ്ശേരി മര്‍ച്ചന്റസ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌നേഹദര്‍പ്പണം-2016 പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നിര്‍ദ്ധരരായവരെ സംരക്ഷിക്കുന്നതില്‍ ചങ്ങനാശ്ശേരി മര്‍ച്ചന്റ്‌സ അസോസിയേഷന്‍ മുന്നോട്ടുവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സതീഷ് വലിയവീടന്‍ അധ്യക്ഷത വഹിച്ചു.
സി.എഫ് തോമസ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹാജി കെ.എച്ച്.എം ഇസ്മായില്‍ സ്‌കൂള്‍ യൂനിഫോറം വിതരണവും നിര്‍വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തലും സ്‌നേഹപ്രഭ പുരസ്‌ക്കാര അവതരണവും ബാലകൃഷ്ണ കമ്മത്ത് നടത്തി. സ്‌നേഹദീപ്തി പുരസ്‌ക്കാര അവതരണം ടി.കെ അന്‍സറും സ്‌കൂള്‍ യൂനിഫോറം വിതരണം റൗഫ് റഹീമും നിര്‍വഹിച്ചു.
പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപുരം, ഫാ.ഡേവിഡ് ചിറമേല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ജോബ്, ടി.എസ് നിസ്താര്‍(സി.ഐ.ടി.യു), പി.എന്‍ നൗഷാദ(കോണ്‍ഗ്രസ്), മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളായ രാജന്‍ ജെ തോപ്പില്‍, സാംസണ്‍ എം വലിയപറമ്പില്‍, സണ്ണി നെടിയകാലാപറമ്പില്‍, ജോണ്‍സന്‍ ജോസഫ്, മുഹമ്മദ് നവാസ്, അനീഷ് സി. മാത്യു, ബിജു ആന്റണി, നിരീഷ് തോമസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."