കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ലഹരിക്കായി വീര്യം കൂടിയ മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി ശക്തമായ മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഡോക്ടറുടെ സാധുവായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് ഓടിക്കുന്ന സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ ലഹരി ഉപയോഗിക്കുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, പിന്നീട് ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടുന്ന തരത്തില്‍ നിയമനടപടികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യവസ്ഥകള്‍ നടപ്പാക്കാന്‍ വിവിധ സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റുകളുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Home Minister Ramesh Chennithala said that with the reduced availability of traditional narcotics in Kerala, the misuse of high-potency medicines for intoxication is increasing. The minister stated that reports have been received about several strong medicines, including those given to cancer patients, being widely used as drugs. He added that strict action will be taken against it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."