HOME
DETAILS

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

  
July 14, 2026 | 1:32 PM

Family moved house out of fear of an elephant 14 years later the lone tusker tracked them down and a mother and son were killed in the attack

കാഠ്മണ്ഡു: ഒറ്റയാന്റെ ആക്രമണം ഭയന്ന് 15 കിലോമീറ്റര്‍ അകലെ താമസം മാറിയ കുടുംബത്തെ 14 വര്‍ഷത്തിന് ശേഷം വീണ്ടും തേടിയെത്തി അതേ കാട്ടാന. നേപ്പാളില്‍ നടന്ന ദാരുണ സംഭവത്തില്‍ 25കാരിയായ അഷിക ബോട്ടേയും നാലുവയസ്സുകാരനായ മകന്‍ ഭരത് ബോട്ടേയും കൊല്ലപ്പെട്ടു. ഇതോടെ ഒരേ ഒറ്റയാന്റെ ആക്രമണത്തില്‍ ഈ കുടുംബത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

2012 ഡിസംബറിലാണ് ചിട്വാന്‍ ദേശീയോദ്യാനത്തിന് സമീപം താമസിച്ചിരുന്ന ശനിചര ബോട്ടേയുടെ കുടുംബത്തെ 'ദുര്‍ബെ' എന്ന കാട്ടാന ആദ്യമായി ആക്രമിച്ചത്. അന്ന് ശനിചര ബോട്ടേയുടെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബം രാപ്തി നദി കടന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ജഗത്പൂരിലേക്ക് താമസം മാറ്റി.

വര്‍ഷങ്ങളായി കാട്ടാന ശല്യമില്ലാതിരുന്ന പ്രദേശത്തേക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുര്‍ബെ എത്തിയത്. ഇത്തവണ ശനിചര ബോട്ടേയുടെ മരുമകളായ അഷിക ബോട്ടേയെയും പേരക്കുട്ടിയായ ഭരത് ബോട്ടേയെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രധാന നദി മുറിച്ചുകടന്ന് കാട്ടാന എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇനി എവിടേക്കാണ് രക്ഷപ്പെടേണ്ടതെന്ന് അറിയില്ലെന്നും ശനിചര ബോട്ടേ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2010 മുതല്‍ മാത്രം 25 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുള്ള ദുര്‍ബെ നേപ്പാളിലെ ഏറ്റവും അപകടകാരികളായ ഒറ്റയാന്മാരില്‍ ഒന്നാണ്. ശല്യം കുറയ്ക്കാനായി 2016ല്‍ പിടികൂടി ട്രാക്കിംഗ് കോളര്‍ ഘടിപ്പിച്ചെങ്കിലും, 2020ലും 2023ലും കോളര്‍ പുതുക്കിയ ശേഷവും കാട്ടാന ജനവാസ മേഖലകളില്‍ പതിവായി എത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

The same wild elephant that had driven a family to move 15 km away out of fear of its attack, returned to find them again after 14 years. In the tragic incident in Nepal, 25-year-old Ashika Bote and her 4-year-old son Bharat Bote were killed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  3 hours ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  3 hours ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  3 hours ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  3 hours ago
No Image

സ്പെയിനിനെതിരായ സെമിയിൽ കണങ്കാലിന് പരിക്കേറ്റ എംബാപ്പെ കളിക്കുമോ? ഫ്രഞ്ച് ക്യാമ്പിൽ നിന്നുള്ള നിർണായക വിവരം പുറത്ത്!

Football
  •  3 hours ago
No Image

മെസ്സിയും സംഘവും ആകാശനീല ജേഴ്സി മാറ്റുന്നു! ഇംഗ്ലണ്ടിനെതിരായ സെമിയിൽ അർജന്റീന നേവി ബ്ലൂ ധരിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്!

Football
  •  3 hours ago
No Image

സോയൂസ് എം.എസ്.-29 വിക്ഷേപണം വിജയകരം; എട്ട് മാസത്തെ ദൗത്യത്തിനായി മലയാളിയായ ഡോ. അനിൽ മേനോനും സംഘവും ബഹിരാകാശത്തേക്ക്

International
  •  4 hours ago
No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  4 hours ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  4 hours ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  4 hours ago