HOME
DETAILS

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

  
Web Desk
July 15, 2026 | 7:49 AM

kerala-cm-government-pleader-appointment-no-rule-violation-reply-p-rajeev

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് നിയമനത്തിന് ശുപാര്‍ശ നല്‍കിയത്. വിവാദത്തില്‍പെട്ട രണ്ട് പേരുടെ പേരും പട്ടികയിലുണ്ട്. ചട്ടലംഘനമില്ലെന്നും ഇവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എ.ജിയുമായി ചര്‍ച്ച ചെയ്താണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണോ ഗവണ്‍മെന്റ് പ്ലീഡറെ തീരുമാനിക്കുന്നത്. അവര്‍ക്കെന്താ ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുന്നതില്‍ കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചുവെന്ന ആരോപണത്തിന് മറുപടിയായി പിണറായി സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ കണക്കുകള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിച്ചിരുന്നു. അന്ന് എ.കെ. ബാലന്‍ ആയിരുന്നു നിയമമന്ത്രി. ആരോപണം ഉന്നയിച്ച പി.രാജീവ് നിയമ മന്ത്രിയായിരുന്ന കാലയളവില്‍ മൂന്ന് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും മൂന്ന് ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ആകെ 16 പേരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

നിലവില്‍ ആരോപണം ഉന്നയിച്ച പി.രാജീവ് തന്നെ കഴിഞ്ഞ വര്‍ഷം പ്ലീഡര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം, തന്റെ ശരീരഭാഷയെക്കുറിച്ച് പി. രാജീവ് നടത്തിയ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. താനൊരു ബുദ്ധിജീവിയോ ചിന്തകനോ അല്ല, സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'തമാശ കേള്‍ക്കുമ്പോള്‍ ചിരിക്കുകയും സങ്കടം വരുമ്പോള്‍ കരയുകയും ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് താനെന്നും തന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ല,' -മുഖ്യമന്ത്രി പറഞ്ഞു.

 

Kerala Chief Minister has defended the appointment of a government pleader, stating that no rules were violated in the selection process. Responding to criticism, including remarks linked to Minister P. Rajeev, the Chief Minister said he considers himself "an ordinary person, not an intellectual," while reiterating that the appointment was made in accordance with established procedures.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  2 hours ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  3 hours ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 hours ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 hours ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 hours ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 hours ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 hours ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  4 hours ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  4 hours ago