സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി
ജിദ്ദ: കുറഞ്ഞ കാലം കൊണ്ട് അഭിമാനകരമായ വളർച്ചയോടെ ജ്വലിച്ചു നിൽക്കുന്ന സുപ്രഭാതം പത്രത്തിന്റെ പതിമൂന്നാമത് കാംപയിന് സഊദിയിലും തുടക്കമായി. സഊദി തല കാംപയിൻ ഉദ്ഘാടനം ജിദ്ധയിൽ നടന്നു. ജിദ്ദയിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോക്ടർ സൈഫുദ്ദീൻ ചെമ്മാടിനെ ആദ്യ വരിക്കാരനായി ചേർത്ത് എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
എസ്‌ഐസി നാഷണൽ നേതാക്കളായ മുജീബ് റഹ്മാൻ റഹ്മാനി, റഫീഖ് കൂലത്, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സൽമാൻ ദാരിമി, എം.എ. കോയ ഹാജി മൂന്നിയൂർ, മുഹമ്മദലി മുസ്‌ലിയാർ വെട്ടത്തൂർ, കെപി അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, കുഞ്ഞുമുഹമ്മദ് ഫൈസി പൊറ്റയിൽ തരിശ് എന്നിവർ സംബന്ധിച്ചു. കാംപയിൻ സഊദി സമിതി ചെയർമാൻ അബൂബക്കർ ദാരിമി ആലംമ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ദിൽഷാദ് കാടാമ്പുഴ സ്വാഗതവും ജാബിർ നാദാപുരം നന്ദിയും നിർവഹിച്ചു.
ഇന്ന് മുതൽ സഊദിയിലെ ആറു സോണൽ തലങ്ങളിലും നാല്പതോളം സെൻട്രൽ തലങ്ങളിലും മുൻ വർഷത്തേക്കാൾ വരിക്കാരെ ചേർക്കാനുള്ള വിപുലമായ കാംപയിൻ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതാതു സ്ഥലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ വരിക്കാരാക്കിയും ഉദ്ഘാടന സംഗമങ്ങൾ നടത്തിയും കാംപയിൻ വിജയിപ്പിക്കുന്നതിന് മുഴുവൻ സോണൽ, സെൻട്രൽ കമ്മിറ്റികൾക്കും നിർദ്ദേശങ്ങൾ നൽകിയതായി നേതാക്കൾ അറിയിച്ചു.
നാഷണൽ തലത്തിൽ നിലവിൽ വന്ന കാമ്പയിൻ സമിതിയുടെ കീഴിലായി സെൻട്രൽ സോണൽ തലങ്ങളിൽ കാമ്പയിൻ സമിതികൾക്ക് രൂപം നൽകി കോർഡിനേറ്റർമാരെ തെരഞ്ഞെടുത്തു കൊണ്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
വാർഷിക വരിക്കാർക്കും സുപ്രഭാതം പ്രത്യേക സ്കീമുകളിൽ പങ്കു ചേരുന്നവർക്കും പ്രത്യേക സബ്സ്ക്രിപ്ഷൻ ഫോറം സംവിധാനമൊരുക്കി അടിസ്ഥാന ഘടകമായ ഏരിയ തലം മുതൽ സെൻട്രൽ സോണൽ തലങ്ങളിലെല്ലാം ഗംഭീരമായി നടത്താനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. ആഗസ്റ്റ് 15 വരെയാണ് കാംപയിൻ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."