HOME
DETAILS

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

  
July 15, 2026 | 6:26 AM

priyadarshini-free-bus-service-one-month-private-bus-sector-crisis

കോട്ടയം: ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രിയദര്‍ശിനി സൗജന്യ വനിതാ യാത്ര തുടങ്ങിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്പോള്‍ പദ്ധതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വനിതാ യാത്രികര്‍. സൗജന്യ യാത്ര പദ്ധതി ഏറ്റവും പ്രയോജനകരമാണെന്ന് വിദ്യാര്‍ഥിനികള്‍ അടക്കമുള്ള സ്ത്രീയാത്രികരുടെ അഭിപ്രായം. 

കെ.എസ്.ആര്‍.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തില്‍ നിന്ന് 11.84 ലക്ഷമായാണ് ഉയര്‍ന്നത്. ഒരു മാസത്തിനിടെ ഏകദേശം 95 കോടി രൂപയുടെ സൗജന്യയാത്രയാണ് പൂര്‍ത്തിയായത്. പ്രതിദിനം ഏകദേശം 12 ലക്ഷത്തോളം സ്ത്രീകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യമായി യാത്ര ചെയ്യുന്നുണ്ട്. 

അതേസമയം സൗജന്യ യാത്ര പദ്ധതി ആരംഭിച്ചത് മുതല്‍ തങ്ങളുടെ വരുമാനം നിലച്ചെന്നാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. ബസുകളില്‍ വനിതാ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ബസുകള്‍ ഓട്ടം നിര്‍ത്തേണ്ട അവസ്ഥയാകും. പദ്ധതി ആരംഭിച്ച് വെറും ഒരു മാസം പിന്നിടുമ്പോള്‍ 65 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. ഇതേത്തുടര്‍ന്ന് അഞ്ഞൂറിലധികം സ്വകാര്യ ബസുകള്‍ സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തലാക്കി. സര്‍വീസ് നടത്തുന്ന ബസുകളാകട്ടെ കനത്ത നഷ്ടം ഭയന്ന് ട്രിപ്പുകള്‍ വെട്ടിച്ചുരുക്കുകയാണ്. 

സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കിയതുപോലെ, സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അതിന്റെ ടിക്കറ്റ് തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കണമെന്നുമാണ് ഉടമകളുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസല്‍ സബ്‌സിഡി നല്‍കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ബസുകള്‍ക്ക് മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് മന്ത്രി നിര്‍ദേശിച്ചതെങ്കിലും ചര്‍ച്ചയില്‍ അനുകൂല തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.

അതിനിടെ, പ്രിയദര്‍ശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍ ഗതാഗത കമ്മീഷണര്‍ കെ. പദ്മകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ബി.ജി ശ്രീദേവി, കെ.എസ് വിജയശ്രീ, കെ. മനോജ് കുമാര്‍, ഡോ. സജ്ജയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആറാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കും.

 

 

A month after the launch of the Priyadarshini free bus service, the scheme has gained widespread popularity among commuters, significantly increasing the use of public transport. While passengers have welcomed the initiative for making travel more affordable and accessible, private bus operators say they are facing declining ridership and revenue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  an hour ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  an hour ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  2 hours ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  2 hours ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  2 hours ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  2 hours ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  2 hours ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  2 hours ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  3 hours ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 hours ago