HOME
DETAILS

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

  
Web Desk
July 16, 2026 | 3:02 AM

Kudankulam Nuclear Plant Data Leak 19000 sensitive files exposed on Dark Web Reliance confirms breach

 

ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ആയിരക്കണക്കിന് ഫയലുകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ പ്രചരിപ്പിച്ചതായി റിപോര്‍ട്ട്. നിലയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെപ്പോലും ബാധിച്ചേക്കാവുന്ന നിര്‍ണായക വിവരങ്ങളാണ് പുറത്തായതെന്നാണ് സൂചന. 'വേള്‍ഡ് ലീക്‌സ്' എന്ന റാന്‍സംവെയര്‍ ഹാക്കിങ് ഗ്രൂപ്പാണ് ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. നിലയത്തിലെ നിര്‍മാണ കരാറിലേര്‍പ്പെട്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ നിന്നാണ് ഈ രേഖകള്‍ ചോര്‍ന്നത്.

നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളുടെ വെന്റിലേഷന്‍, കൂളിങ് സിസ്റ്റം രൂപരേഖകള്‍, കണ്‍ട്രോള്‍ റൂം ലേഔട്ടുകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍, വിതരണക്കാരുടെ വിവരങ്ങള്‍ എന്നിവയടങ്ങുന്ന 19,000 ഫയലുകളാണ് ഡാര്‍ക്ക് വെബില്‍ എത്തിയത്. 'യോട്ട' എന്ന തേര്‍ഡ് പാര്‍ട്ടി ഡാറ്റാ സെന്ററിലെ സെര്‍വറിലുണ്ടായ പാളിച്ചയാണ് വിവരങ്ങള്‍ ചോരാന്‍ കാരണമായതെന്ന് റിലയന്‍സ് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്. വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍, റിയാക്ടറുകളുടെ പ്രധാന നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍ ഇതിലുണ്ടോ എന്നതില്‍ വ്യക്തതയില്ല.

രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2016 മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലെ 8.58 ലക്ഷത്തോളം ഫയലുകളില്‍ ഏറ്റവും സുപ്രധാനമെന്ന് കരുതുന്നവയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 2016ലും കൂടംകുളത്തെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ വടക്കന്‍ കൊറിയന്‍ ലിങ്കുകളുള്ള മാല്‍വെയര്‍ ആക്രമണം നടന്നിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 2018ലാണ് നിലയത്തിലെ 3, 4 യൂണിറ്റുകളുടെ നിര്‍മാണക്കരാര്‍ ലഭിച്ചത്. ഈ യൂണിറ്റുകള്‍ അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനസജ്ജമാകാനിരിക്കെയാണ് ഈ ഗുരുതര സുരക്ഷാവീഴ്ച.

 

 

In a major security breach, around 19,000 sensitive files concerning the Kudankulam Nuclear Power Plant's upcoming units were leaked onto the dark web following a cyberattack on a third-party server used by Reliance Infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ സംരക്ഷണ കവചം; മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം: സുധീരന്റെ കത്തില്‍ നടപടിയില്ല

Kerala
  •  2 hours ago
No Image

യുഎഇയിൽ പൊടിക്കാറ്റും കനത്ത ചൂടും; 48 ഡിഗ്രി വരെ താപനില; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

Weather
  •  2 hours ago
No Image

ലോകത്തിലെ ആദ്യ താരം! കപ്പ് ഉയർത്തും മുമ്പേ ഇതിഹാസ നേട്ടത്തിൽ മെസ്സി

Football
  •  2 hours ago
No Image

വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം

Kerala
  •  2 hours ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  3 hours ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  3 hours ago
No Image

ബ്രസീലിന്റെ ഇതിഹാസ റെക്കോർഡിന് ചെക്ക് വെച്ച് മെസ്സിപ്പട; ഒറ്റ വിജയത്തിൽ ഇനി കീരിടവും ചരിത്ര റെക്കോർഡും തൂക്കാം

Football
  •  3 hours ago
No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  4 hours ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  4 hours ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  4 hours ago