HOME
DETAILS

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

  
July 16, 2026 | 8:24 AM

Was the post-mortemed body dumped in the sea  Mystery deepens over headless body found off the Kasaragod coast

കാസര്‍കോട്: നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ പുരുഷന്റെ മൃതദേഹവുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതല്‍ ശക്തമാകുന്നു. മൃതദേഹം നേരത്തെ മറ്റെവിടെയോ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും അസാധാരണമായ മുറിവുകളും തുന്നലുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇവ മുന്‍പ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായുള്ള ശസ്ത്രക്രിയയുടെ അടയാളങ്ങളാണെന്ന് സ്ഥിരീകരിച്ചത്.

എന്നാല്‍, ആദ്യ പോസ്റ്റ്‌മോര്‍ട്ടം കേരളത്തില്‍ നടത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് കാസര്‍കോട് ടൗണ്‍ പൊലിസിന്റെ തീരുമാനം.

മൃതദേഹത്തിന് തലയില്ലാത്തതിനാല്‍ പ്രായമോ മറ്റ് വ്യക്തിഗത വിവരങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണമായും ജീര്‍ണിച്ച നിലയിലുള്ള മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ കാണാതായവരുടെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അന്വേഷണം വിപുലപ്പെടുത്താനാണ് പൊലിസിന്റെ തീരുമാനം.

The mystery surrounding the headless body of a man found on the Nellikkunnu coast is deepening. The investigation revealed that the body had already undergone a postmortem somewhere else earlier.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  2 hours ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  2 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  2 hours ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  4 hours ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  4 hours ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  5 hours ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  5 hours ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  6 hours ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  6 hours ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  6 hours ago